കോലഴി:
കാറും ബൈക്കും കൂട്ടിയിടിച്ച് വടക്കാഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം.
ഷൊർണ്ണൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ കോലഴിയിൽ തിങ്കളാഴ്ച രാത്രിയിൽ നടന്ന വാഹനാപകടത്തിൽ പാർളിക്കാട് സ്വദേശിയും കരുതക്കാട് മഹല്ല് കനാൽ പുറത്ത് താമസക്കാരനുമായ സലീം മുഹമ്മദാണ് (50)ആണ് മരിച്ചത്.
ബന്ധുവിന്റെ മരണവാർത്ത യറിഞ്ഞ് തൃശ്ശൂരിൽ നിന്ന് മടങ്ങും വഴിയാണ് സലീം അപകടത്തിൽപ്പെട്ടത്.ഗുരുതരമായി പരിക്കേറ്റ സലീമിനെ ഉടൻതന്നെ തൃശ്ശൂർ ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം സംസ്കാരം നടത്തി. ഭാര്യ: റഹ്മത്ത്.