.പുതുശ്ശേരി നേറ്റിവിറ്റി ഓഫ് ഔവർ ലേഡി ദൈവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുനാൾ വർണ്ണാഭമായി.

   പുതുശ്ശേരി നേറ്റിവിറ്റി ഓഫ് ഔവർ ലേഡി ദൈവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാ  മറിയത്തിന്റെ തിരുനാൾ വർണ്ണാഭമായി.  

 
     ❗തിരുനാൾ പ്രദക്ഷിണത്തിൽ നിന്നും ❗


   ഞായറാഴ്ച(14/9/25) നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക്  റവ. ഫാ. റോജർ വാഴപ്പിള്ളി ( കപ്പൂച്ചിൻ ) മുഖ്യ കാർമ്മീകനായി. റവ. ഫാ.ലിജോ ബ്രഹ്മകുളത്ത് (സി എം ഐ) തിരുനാൾ സന്ദേശം നൽകി. തുടർന്ന് തിരുനാൾ പ്രദക്ഷിണവും  സ്നേഹവിരുന്നും ഉണ്ടായിരുന്നു. ഇടവക വികാരി  റവ. ഫാ. ആന്റോ  ഒല്ലൂക്കാരൻ , തിരുനാൾ കൺവീനർ  പോൾ ഐപ്പ് , കൈക്കാരന്മാരായ  പ്രിൻസൺ പള്ളിക്കുന്നത്ത്, സിൽജോ ടി.ഡി, ഫ്രാങ്കോ ടി. ജെ, മറ്റു കൺവീനർമാരും യൂണിറ്റ് ഭാരവാഹികളും തിരുന്നാളിന് നേതൃത്വം നൽകി.


🔻🔻🔻🔻🔻🔻🔻🔻🔻