ആദരവിൽ ഇരട്ടിമധുരം

   ഓണാഘോഷത്തിനിടയിലും  അധ്യാപക ദിനം ആഘോഷമാക്കിയ വാർഡ് മെമ്പർ നാടിന് അഭിമാനം

  

അധ്യാപക ദിനത്തിൻറെ മഹത്വം ഉൾക്കൊണ്ടുകൊണ്ട് , എല്ലാവർഷവും സെപ്റ്റംബർ  5 ന് കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ വിരമിച്ച മുഴുവൻ അധ്യാപകരെയും,  ഗ്രാമപഞ്ചായത്ത് അംഗവും പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷയുമായ ലിൻ്റി ഷിജു അധ്യാപകരുടെ വീട്ടിൽ ചെന്ന് പൊന്നട അണിയിച്ച് ആദരിക്കുക പതിവ് ആണ്. ഈ വർഷവും അത് തുടർന്നു.  

ആദരിക്കാൻ വീട്ടിൽ വന്ന ഗ്രാമപഞ്ചായത്ത് അംഗം ലിൻ്റി ഷിജു വിനെ പുറ്റേക്കര സ്കൂളിൽ നിന്നും വിരമിച്ച സീനിയർ അധ്യാപിക കല്യാണ ടീച്ചർ   തിരിച്ചും  പൊന്നട അണിയിചു ആദരിച്ചത് ഇരട്ടി മധുരമായി.



 വാർഡിലെ പതിനഞ്ചോളം  അധ്യാപകരെയാണ് വാർഡ് മെമ്പർ ആദരിച്ചത്.

🔻🔻🔻🔻🔻🔻🔻🔻