പ്രതിഷേധ പ്രകടനം
കുന്നംകുളത്തെ പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ചു, സത്യാഗ്രഹ സമരത്തിൽ പങ്കെടുക്കുന്ന എംഎൽഎമാർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു വേലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ യോഗം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഫ്രറെഡി ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് യേശുദാസ് പി പി ഉദ്ഘാടനം നിർവഹിച്ചു. പി പി രാമചന്ദ്രൻ, സുഭാഷ് തിരുത്തിയിൽ,സിഡി സൈമൺ,വിജിനി ഗോപി, ഉണ്ണികൃഷ്ണൻ വട്ടപ്പറമ്പിൽ, ഷൈനി ഫ്രാൻസിസ്, അൻസാർ തയ്യൂർ, വിശ്വംഭരൻ തണ്ടിലം, സിജു പാപ്പച്ചൻ, ഉണ്ണികൃഷ്ണൻ വാറോട്ടിൽ പ്രസംഗിച്ചു