മരത്തംകോട് മേരിമാത പള്ളിയിലെ വിശ്വാസ പരിശീലന യൂണിറ്റിൻ്റെ നേതൃത്യത്തിൽ നടത്തിയ വിശ്വാസ പരിശീലന ദിനാചരണത്തിൻ്റെയും, ഏ.സി.സി വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനത്തിൻ്റെയും , ഉദ്ഘാടന കർമ്മം
യൂണിറ്റ് ഡയറക്ടറും വികാരിയുമായ ഫാ. ജോഫി ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു.
പ്രിൻസിപ്പാൾ ഡോക്ടർ. ജോൺസൻ ആളൂർ അദ്ധ്യക്ഷത
വഹിച്ച യോഗത്തിൽ പള്ളി ട്രസ്റ്റി തോമസ് ചക്രമാക്കിൽ , സി.സൂതാര്യ സി.എസ്.സി , സി. ഹെന്ന സി.എസ്.സി , പി.ടി.എ പ്രസിണ്ടൻറ് ഡോക്ടർ. പ്രിവിൻ ജോസ് , വൈസ് പ്രിൻസിപ്പാൾ സിൽജി റോബി , സെക്രട്ടറി ജാർളി റോബർട്ട് ,സിജോ എം .ജെ ' സ്കൂൾ ലീഡർമാരായ സ്റ്റെഫി ൻ , നിത്യ ഷാജു , എന്നിവർ പ്രസംഗിച്ചു. തുടർന്ന് ടീച്ചേഴ്സിൻ്റെയും, കുട്ടികളുടെയും കലാപരിപാടികളും , വിവിധ മൽസരങ്ങളിൽ മികവ് തെളിയിച്ചവർക്ക് ട്രോഫി നൽകി ആദരിക്കുകയും ചെയ്തു.തുടർന്ന് പി.ടി.എ. അംഗങ്ങൾ അവതരിപ്പിച്ച - വെഞ്ചിരിപ്പ് എന്ന നാടകവും ഉണ്ടായിരുന്നു.