കുന്നംകുളം:
കുന്നംകുളം കസ്റ്റഡി മർദ്ദനവുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസിന്റെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് കൗൺസിൽ യോഗത്തിൽ പ്രതിഷേധം.
പ്രതിഷേധത്തെത്തുടർന്ന് യോഗം പിരിച്ചുവിട്ടു. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ അകാരണമായി പൊലീസ് മർദ്ദിച്ച സംഭവത്തിൽ ആരോപണ വിധേയരായ നാല് പൊലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗൺസിൽ യോഗത്തിൽ കോൺഗ്രസ് കൗൺസിലർമാരുടെ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ കൗൺസിൽ യോഗം പിരിച്ചുവിടുകയായിരുന്നു.