യൂത്ത് കോൺഗ്രസ്സ് മണലൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
കേച്ചേരി :-
യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ അകാരണമായി കുന്നംകുളം പോലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്സ് മണലൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ഇതൊരു സൂചന സമരമാണെന്നും ആക്രമികളായ എസ് ഐ നുഹ്മാൻ, സി പി ഒ മാരായ സന്ദീപ്, ശശിധരൻ, സജീവ് എന്നിവരെ ജോലിയിൽ നിന്നും പിരിച്ചു വിടും വരെ സമരം തുടരും, നിയോജകമണ്ഡലം പ്രസിഡന്റ് മഹേഷ് കാർത്തികേയന്റെ അധ്യക്ഷതയിൽ നടത്തിയ പ്രതിഷേധ യോഗം കെപിസിസി മെമ്പർ സിസി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി പി കെ രാജൻ പാവറട്ടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സി ജെ സ്റ്റാൻലി, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അഖിൽ കേച്ചേരി,ചൂണ്ടൽ മണ്ഡലം വൈസ് പ്രസിഡന്റ് മുഹ്സിൻ, മണ്ഡലം പ്രസിഡന്റ്‌മാരായ രെജീഷ് പാവറട്ടി, ഫാസിൽ കെ അബ്ദുൽ ജലീൽ, ഷെൽബിൻ മറ്റം, നിയോജകമണ്ഡലം സെക്രട്ടറി ജിൽസ് പാവറട്ടി, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌മാരായ ബഷീർ, പ്രസാദ് വാക, കോൺഗ്രസ്സ് നേതാക്കളായ ബെർട്ടിൻ ചെറുവത്തൂർ, റാഷിദ് എളവള്ളി, ധനേഷ് ചുള്ളിക്കാട്ടിൽ, തുടങ്ങിയവർ നേതൃത്വം നൽകി.
🔻🔻🔻🔻🔻🔻🔻🔻