ആം ആദ്മി പാർട്ടി പ്രതിഷേധിച്ചു
പോലീസ് കസ്റ്റഡി മർദ്ദനവും പീഡനവും നിർത്തലാക്കുവാൻ ആന്റി ടോർച്ചർ ലോ നിയമം പാസാക്കി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി വടക്കാഞ്ചേരി മണ്ഡലം പ്രവർത്തകർ പേരാമംഗലം പോലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു ആം ആദ്മി പാർട്ടി സംസ്ഥാന യൂത്ത് വിങ്ങ് പ്രസിഡന്റ് ജിതിൻ സദാനന്ദൻ, വടക്കാഞ്ചേരി മണ്ഡലം പ്രസിഡണ്ട് റോയ് പുറനാട്ടുകര, സെക്രട്ടറി സേവിയർ ചിരിയങ്കണ്ടത്ത്, വനിതാ വിങ്ങ് പ്രസിഡണ്ട് ലീന റോയ്, സാബു സി എ, ഷാജു എം വി, ഇക്ബാൽ കേച്ചേരി, നൂറുദ്ദീൻ, എന്നിവർ നേതൃത്വം നൽകി.