26- മത് നാദബ്രഹ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
കേച്ചേരി:
നാദബ്രഹ്മ അക്കാദമി കലാസാഹിത്യ സാംസ്കാരിക രംഗത്ത് മികവ് പുലർത്തുന്ന ധിഷണശാലികൾക്ക് വർഷംതോറും കൊടുത്തുവരുന്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.കേച്ചേരി നാദബ്രഹ്മ അക്കാദമിയുടെ ഇരുപത്താറാമത് പുരസ്കാരങ്ങളാണ് ഡയറക്ടർ ഡോ. പ്രേമൻ പി.രാഘവൻ പ്രഖ്യാപിച്ചത്.
ഈ വർഷത്തെ പുരസ്കാര ജേതാക്കൾ താഴെപ്പറയുന്നവരാണ്. മണിയപ്പൻ ആറന്മുള(നാടകം),പോൾസൺ താണിക്കൽ(നാടകം- നാടൻകല),അശോകൻ സി.ജി( സാഹിത്യം),ജോസ് മാളിയേക്കൽ (മാധ്യമപ്രവർത്തനം),കലാമണ്ഡലം കൃഷ്ണകുമാർ (മൃദംഗം),ഇരിങ്ങപ്പറമ്പ് ബാബു (ചെണ്ട).
ഈ വരുന്ന
ഒക്ടോബർ രണ്ടിന് കേച്ചേരിയിൽ അഡ്വ.കെ പി അജയകുമാറിന്റെ
(അഡിഷണൽ ഗവൺമെൻറ് പ്ലീഡർ&പബ്ലിക് പ്രോസിക്യൂട്ടർ)അധ്യക്ഷതയിൽ കൂടുന്ന സാംസ്കാരിക സമ്മേളനത്തിൽ കവി ഡോ.സി.രാവുണ്ണി പുരസ്കാര സമർപ്പണം നടത്തുമെന്ന് നാദബ്രഹ്മ ഡയറക്ടർ ഡോ.പ്രേമൻ.സി.രാഘവൻ അറിയിച്ചു.
🔻🔻🔻🔻🔻🔻🔻🔻🔻