വെള്ളാറ്റഞ്ഞൂർ:
ഭാരതത്തിലെ ആദ്യത്തെ പരിശുദ്ധ ഫാത്തിമ മാതാവിന്റെ ദൈവാലയത്തിൽ ഊട്ട് തിരുന്നാൾ 2025 ഒക്ടോബർ 10,11,12,13 തിയ്യതികളിൽ ആചാരിക്കുന്നു
ഫാത്തിമയിൽ പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപെട്ട ഒക്ടോബർ 13 തിയ്യതി വെള്ളാറ്റഞ്ഞൂർ ഇടവക മധ്യസ്ഥയായ ഫാത്തിമ മാതാവിന്റെ തിരുന്നാൾ വിവിധ ആഘോഷങ്ങളോടെ നടത്തിവരുന്നു.
1965 മുതൽ വെള്ളാറ്റഞ്ഞൂർ ദേശത്ത് ഒക്ടോബറിലെ ജപമാല മാസത്തിൽ ഭക്തി നിർഭരമായി ബാന്റ് വാദ്യമേളങ്ങളോട് കൂടി വള എഴുന്നള്ളിപ്പ് കുരിശുപള്ളിയിൽ തുടങ്ങി പള്ളിയിൽ അവസാനിക്കുന്ന പതിവ് ഇന്നും തുടർന്ന് പൂർവാധികം ആഘോഷത്തോടെ നടത്തിവരുന്നു.
ഈ ഒക്ടോബർ 03/10/2025 തിയ്യതി കൊടികയറ്റവും തുടർന്ന് ഒൻപത് ദിവസങ്ങളിൽ വൈകുന്നേരം 5:40 വിശുദ്ധ കുർബാനയും നേർച്ചവിതരണവും ഉണ്ടായിരിക്കും. 10/10/2025 വൈകുന്നേരം വിശുദ്ധ കുർബാനക്ക് ശേഷം കൂടുതുറക്കൽ ശുശ്രൂഷ.11/10/2025 കാലത്ത് വള പ്രദിക്ഷണം വീടുകളിലേക്ക്.12/10/2025 കാലത്ത് ഊട്ട് വെഞ്ചിരിപ്പ്,തിരുന്നാൾ പ്രദിക്ഷണം എന്നിവയും ഉണ്ടായിരിക്കും.തിരുന്നാൾ തിരുകർമങ്ങൾക്ക് വികാരി ഫാ. ജിയോ ചിരിയൻകണ്ടത്,ജനറൽ കൺവീനർ ടി. സി ബാബു,കൈക്കാരന്മാർ തോമസ് സി. എഫ് ,ബാബു സി.വി,വിൽസൺ സി.വി, ഡേവിസ് കെ. ജെ എന്നിവർ നേതൃത്വം നൽകും.