അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന പറപ്പൂർ സ്വദേശി മരിച്ചു.
കൈപ്പറമ്പ്:
പറപ്പൂര്‍ സ്വദേശി പോവില്‍ തിരുവമഠത്തില്‍ അപ്പുണ്ണി മകന്‍ ശശിധരന്‍ (70) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ
ഇന്ന് (9/9/25)രാവിലെ മരണപ്പെട്ടത് . സംസ്കാരം നാളെ (10/9/25) രാവിലെ 10 ന് തോളൂർ ശാന്തിതീരം ക്രിമിറ്റോറിയത്തിൽ വച്ച്. തിരുവോണ നാളില്‍ ഭാര്യ ലതികയുടെ വീട്ടില്‍ പോയി മടങ്ങുമ്പോൾ വൈകീട്ട് അഞ്ചരയോടെ കൈപ്പറമ്പില്‍ വെച്ച് ശശിധരന്റെ സ്‌കൂട്ടര്‍ കാറില്‍ ഇടിച്ചായിരുന്നു അപകടം. ദീര്‍ഘക്കാലം വിദേശത്തായിരുന്ന ശശിധരന്‍ നാട്ടില്‍ മടങ്ങിയെത്തിയ ശേഷം പറപ്പൂര്‍ ആശുപത്രി റോഡില്‍ ശ്രേയസ് സ്‌റ്റോഴ്‌സ് എന്ന പേരില്‍ സ്ഥാപനം നടത്തി വരികയായിരുന്നു. ഭാര്യ: ലതിക, മക്കള്‍: ശ്രീനാഥ്, സജില്‍. മരുമകള്‍: അനുഷ ശ്രീനാഥ്.
🔻🔻🔻🔻🔻🔻🔻🔻