സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

   പുറനാട്ടുകര സെവന്‍സ് സ്‌ട്രൈക്കേഴ്‌സ് എഫ് സിയുടെ ആഭിമുഖ്യത്തില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. 

  പുറനാട്ടുകര ശ്രീ മഹാവിഷ്ണു ക്ഷേത്രം മൈതാനിയില്‍ നടന്ന ചടങ്ങില്‍ മുന്‍ എംഎല്‍എ അനില്‍ അക്കര ടൂർണമെന്റ് ഉദ്ഘാടനം നിര്‍വഹിച്ചു. ജൂനിയര്‍ കുട്ടികളെ ഉള്‍പ്പെടുത്തി ഫുട്‌ബോള്‍ ടീം രൂപീകരിച്ച് പരിശീലനം നല്‍കാനുള്ള ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും അറിയിച്ച അനില്‍ അക്കര ഒരു മാസത്തെ തന്റെ എംഎല്‍എ പെന്‍ഷന്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുമെന്ന് വാഗ്ദാനം നല്‍കി. മുതുവറ സൈനിക് മോട്ടോഴ്‌സ് ഉടമ രാമദാസ് ജേഴ്‌സികള്‍ സ്‌പോണ്‍സര്‍ ചെയ്തു. പുറനാട്ടുകര ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികൾ ചടങ്ങിൽ സംസാരിച്ചു. മിന്നും പ്രകടനം കാഴ്ചവച്ച ഫൈനൽ മത്സരത്തിൽ നിരഞ്ജന പുറനാട്ടുകര ചാമ്പ്യന്മാരായി.


 വാര്‍ഡ് മെമ്പര്‍ വിജീഷ് എ. ബി. യും ട്രോഫി സ്‌പോണ്‍സര്‍ ചെയ്ത അമ്മൂസ് എര്‍ത്ത്മൂവേഴ്‌സ് ആമ്പക്കാട് ഉടമ അനൂപ് ഗംഗാധരന്‍ എന്നിവര്‍ ചേര്‍ന്ന് ട്രോഫി സമ്മാനിച്ചു. കെ.ബി.സി. പുറനാട്ടുകര രണ്ടാം സ്ഥാനവും, പുറനാട്ടുകര സെവന്‍സ് സ്‌ട്രൈക്കേഴ്‌സ് മൂന്നാം സ്ഥാനവും നേടി. കൂടാതെ വിവിധ വ്യക്തിഗത നേട്ടങ്ങള്‍ക്കുള്ള ട്രോഫികളും വിതരണം ചെയ്തു. ലഹരിക്കെതിരെ ഫുട്‌ബോള്‍ ലഹരിയാക്കാം എന്ന ആശയം മുന്‍നിര്‍ത്തിയാണ് പുറനാട്ടുകരയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.