അനധികൃത മദ്യ വില്പന; ചെറുവത്താനി സ്വദേശി കുന്നംകുളം എക്സൈസിന്റെ പിടിയിൽ

 അനധികൃത മദ്യ വില്പന; ചെറുവത്താനി സ്വദേശി കുന്നംകുളം എക്സൈസിന്റെ പിടിയിൽ


കുന്നംകുളം: 

    അധികൃത മദ്യ വില്പന നടത്തിയ ചെറുവത്താനി സ്വദേശിയെ കുന്നംകുളം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചെറുവത്താനി സ്വദേശി കുണ്ടുകണ്ടത്തിൽ വീട്ടിൽ 37 വയസ്സുള്ള രാജേഷിനെയാണ്

 കുന്നംകുളം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പോണ്ടിച്ചേരിയിൽ വില്പനാനുമതിയുള്ള മൂന്നര ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി പ്രതി എക്സൈസിന്റെ പിടിയിലായത്. അമിത തുക ഈടാക്കിയാണ് പ്രതി അനധികൃത മദ്യ വില്പന നടത്തിയിരുന്നത്. അബ്ക്കാരി ആക്ട് പ്രകാരം പ്രതിക്കെതിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ സുനിൽകുമാർ, സുനിൽദാസ് സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീരാഗ്, റാഫി, സതീഷ്,വനിത സിവിൽ എക്സൈസ് ഓഫീസർ റൂബി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.