അവധിക്കാല നാടക ക്യാമ്പ് സമാപിച്ചു.
ഓണക്കാലത്ത് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അവധിക്കാല നാടക ക്യാമ്പ് സമാപിച്ചു. നമ്പഴിക്കാടുള്ള സജീഷിൻ്റെ ചായക്കടയുടെ മുകളിലുള്ള ഹാളിലാണ് നാടക പരിശീലനം നടന്നത്. അനീഷ് ആളൂർ, നവീൻ പയന്നിത്തടം, ഹിബാഷ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്.
നാടക ക്യാമ്പിന്റെ സമാപന സമ്മേളനം മേജർ പിജെ സ്റ്റൈജു ഉദ്ഘാടനം ചെയ്തു. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്വ പി.വി. നിവാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ, സ്കൂൾ ഓഫ് ഡ്രാമയിലെ പ്രൊഫസർ
ഡോ. സുരഭി മുഖ്യാതിഥിയായി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ തിയേറ്റർ ആർട്സ് റിസർച്ച് സ്കോളർ രാജേഷ് പാലിശ്ശേരി നാടകരംഗത്ത് പുതിയ പ്രവണതകൾ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി. അധ്യാപകരായ റെൻസൻ മറ്റം,ജാൻസി ഫ്രാൻസിസ്, ജെസ്സി ജസ്റ്റിൻ ,സഞ്ജു തോമസ്, എന്നിവർ ആശംസകൾ നേർന്നു.സജീഷ് ചന്ദ്രൻ ' തുളസി, റഫീക്ക് നമ്പഴിക്കാട്, ആര്യൻ, സൂര്യൻ, എന്നിവരും രക്ഷിതാക്കൾക്കായ സോണി. ഇ.ടി, ഐശ്വര്യ ലിത,ജിതോഷ് എന്നിവർ ക്യാമ്പ് അവലോകനം നടത്തി . ക്യാമ്പംഗങ്ങളായ സ്വാതിക്ക്, ആദിഷ് , ഘനശ്യാം എന്നിവർ ക്യാമ്പിലെ അനുഭവങ്ങൾ പങ്കുവെച്ചു.
ക്യാമ്പിൽ രൂപപ്പെട്ട നാടകത്തിൻ്റെ രംഗാവിഷ്കാരവും , ഓണസദ്യയും ക്യാമ്പിനെ ആവേശമായി.
മറ്റം സ്കൂളുകളിൽ നടക്കാൻ പോകുന്ന കുന്നംകുളം ഉപജില്ലാ കലോത്സവത്തിന് നമ്മുടെ പ്രദേശത്തെ വിദ്യാർഥികളെ ഒരുക്കാനാണ് അവധിക്കാല നാടക ക്യാമ്പ് സംഘടിപ്പിച്ചതെന്ന് മുഖ്യ സംഘാടകനായ സജീഷ് ചന്ദ്രൻ പറഞ്ഞു.
🔻🔻🔻🔻🔻🔻