'വെയർ ഹൗസ് ഡെവലപ്മെന്റ് റെഗുലേറ്ററി അതോറിറ്റി(WDRL), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റ് (ICM)കണ്ണൂർ എന്നിവർ സംയുക്തമായി വേലൂർ സർവീസ് സഹകരണ ബാങ്കിലെ കർഷക അംഗങ്ങൾക്ക് ഏകദിന കർഷക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
ബാങ്ക് പ്രസിഡന്റ് ശ്രീ സുരേഷ് മമ്പറമ്പിൽ ടി.പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റ് ഫാക്കൽറ്റി രഞ്ജിത്ത് പി.നായർ പദ്ധതിയുടെ വിശദീകരണം നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ജോസ് ഒലക്കേങ്കിൽ, ബാങ്ക് സെക്രട്ടറി എംഡി ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
NERL, തമിഴ്നാട് റീജിയണൽ മാനേജർ മതേശ്വരൻ ക്ലാസുകൾ അവതരിപ്പിച്ചു. കൂടാതെ കർഷകർക്ക് ഗവൺമെൻ്റിൻ്റെ കുരിയച്ചിറയിലുള്ള സെൻട്രൽ വെയർഹൗസ് സന്ദർശിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.