കൊട്ടേക്കാട് ഫൊറോന കലോത്സവം മുണ്ടൂർ നിർമ്മൽ ജ്യോതിയിൽ കൊടിയേറി.

 കൊട്ടേക്കാട് ഫൊറോന കലോത്സവം മുണ്ടൂർ നിർമ്മൽ ജ്യോതിയിൽ കൊടിയേറി.

മുണ്ടൂർ:

  കൊട്ടേക്കാട് ഫൊറോന തലത്തിലുള്ള കലോത്സവത്തിന് വർണാഭമായ തുടക്കം. മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ അരങ്ങേറിയ കലോത്സവം മുണ്ടൂർ മൗണ്ട് കാർമൽ ചർച്ച് വികാരി റവ. ഫാ. ബാബു അപ്പാടൻ ഉദ്ഘാടനം ചെയ്തു. 


 നിർമ്മൽ ജ്യോതി സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി ജോസഫ് എസ് എച്ച് ആശംസകൾ നേർന്നു. കൊളങ്ങാട്ടുകര, കൊട്ടേക്കാട്, കുറ്റൂർ, പേരാമംഗലം, വരടിയം, വളപ്പായ, വിയ്യൂർ, അവണൂർ- ചൂലിശ്ശേരി -പോട്ടോർ , മുണ്ടൂർ എന്നീ  ഇടവകകളിൽ നിന്നും നിരവധി കുട്ടികൾ കലോത്സവത്തിൽ പങ്കെടുത്തു. ഫൊറോനാ തലത്തിലെ കലോത്സവത്തിന് മുണ്ടൂർ അസിസ്റ്റൻറ് വികാരി റവ. ഫാ. സാൽവിൻ കണ്ണനായ്ക്കലും മറ്റു ഇടവകയില കാറ്റിസം അധ്യാപകരും നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിലെ അധ്യാപകരും സംഘാടകരായി. കുട്ടികളിലെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്ന ഫൊറോന തല കലോത്സവം സംഘാടന മികവുകൊണ്ടും അവതരണത്തിലെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.