നിർമ്മൽ എക്സ്പോ 2025 ന് ഉജ്ജ്വല തുടക്കം

 നിർമ്മൽ എക്സ്പോ 2025 ന് ഉജ്ജ്വല തുടക്കം

മുണ്ടൂർ: 




നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിലെ  2025- 26 അധ്യായന വർഷത്തിലെ സയൻസ്  എക്സിബിഷൻ  നിർമ്മൽ എക്സ്പോ 2025ന്  തുടക്കമായി. വിദ്യ അക്കാദമി ഓഫ് സയൻസ്  ആൻഡ് ടെക്നോളജി പ്രിൻസിപ്പാൾ ഡോ. സുനിത സി നിർമൽ എക്സ്പോ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കേവലം  പഠനത്തിനപ്പുറത്ത് ശാസ്ത്ര വിഷയങ്ങളെ പ്രായോഗിക തലത്തിൽ കൊണ്ടുവരുന്നതിന് ഇത്തരം എക്സ്പോ കാരണമാകുന്നുവെന്നും  നിത്യ ജീവിതത്തിൽ ശാസ്ത്രത്തിനൊപ്പമാണ് നമ്മൾ ജീവിക്കേണ്ടതെന്നും അവർ കുട്ടികളെ ഓർമ്മിപ്പിച്ചു.  നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി ജോസഫ് എസ് എച്ച് പരിപാടിക്ക് അധ്യക്ഷത വഹിച്ചു. നിർമ്മൽ എക്സ്പോ  കോഡിനേറ്റർ  പത്മിനി മധുരാജ് എക്സ്പോയുടെ തീം   "എജുക്കേഷൻ ടു റീബൂട്ട് ദി റിഥം ഓഫ് ലൈഫ്" എന്ന ആശയം  കുട്ടികൾക്ക്  പകർന്നു നല്കി. വിദ്യാലയത്തിലെ 4 മുതൽ 12 വരെയുള്ള ക്ലാസുകളിലെ  എല്ലാ വിദ്യാർത്ഥികളും  പങ്കെടുത്ത നിർമൽ എക്സ്പോ  2025 വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും  നവീനമായ  ആശയങ്ങളുടെ അവതരണം കൊണ്ടും  ശ്രദ്ധേയമായി. സ്റ്റോഗോ ഗ്ലോബൽ പ്രോജക്ട് മാനേജരായ  ലിൻഡ ആർ കുട്ടികൾക്ക് ആശംസകൾ നൽകി സംസാരിച്ചു.