അമല ഹെല്‍ത്ത് കെയര്‍ അവാര്‍ഡുകള്‍ സമര്‍പ്പിച്ചു അമല ഫൗണ്ടേഷന് ഡേയുടെ ഉദ്ഘാടനവും ഹെല്‍ത്ത് കെയര്‍ അവാര്‍ഡ് വിതരണവും റവന്യു വകുപ്പ് മന്ത്രി കെ.രാജന് നിര്‍വ്വഹിച്ചു. അമല സ്ഥാപകരായ ഫാ.ഗബ്രിയേലിന്റെ പേരിലുള്ള ഒരു ലക്ഷം രൂപയുടെ ബെസ്റ്റ് ഡോക്ടര്‍ക്കുള്ള അവാര്‍ഡ് ഡോ.റെജി ജോര്‍ജ്ജിനും ഫാ.ജോര്‍ജ്ജ് പയസ്സിന്റെ പേരിലുള്ള അമ്പതിനായിരം രൂപയുടെ ബെസ്റ്റ് നഴ്സ് അവാര്‍ഡ് ഡോ.മജ്ജു ദണ്ഡപാണിക്കും ബ്രദര്‍ സേവ്യറിന്റെ പേരിലുള്ള അമ്പതിനായിരം രൂപയുടെ ബെസ്റ്റ് പാരാമെഡിക്കല്‍ സ്റ്റാഫിനുള്ള അവാര്‍ഡ് സിസ്റ്റ്ര് ലിസാന്റോയ്ക്കും നല്കി ആദരിച്ചു. പ്രൊവിന്‍ഷ്യാള്‍ …
രാജീവ് ഗാന്ധിയുടെ ജന്മദിനം ഒല്ലൂക്കര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി സദ്ഭാവനാ ദിനമായി ആചരിച്ചു. യൂത്ത് കോൺഗ്രസ് ഒല്ലൂക്കര മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ ജന്മദിനാചരണം കാളത്തോട് പുളിപറമ്പ് സെൻ്ററിൽ മുൻ എംഎൽഎ ടി.വിചന്ദ്രമോഹൻ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് തൃശ്ശൂർ നിയോജകമണ്ഡലം പ്രസിഡണ്ട് സുമേഷ്.കെ.നായർ മുഖ്യതിഥിയായി. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ലിന്റോ രാജൻ അധ്യക്ഷത വഹിച്ചു. സി.കെ.ഫ്രാൻസിസ്, സി.എ.ജോസ്, ജെൻസൻ ജോസ് കാക്കശ്ശേരി, കെ.എം.അഫാദ്, പ്രിൻസ് പുതുശ്ശേരി, ലിയോ രാജൻ, കെ.കെ. ജെയ്ക്കോ, ബിന്നു ഡ…
ഗ്രാസ്വേ ദിശ 2024 സംഘടിപ്പിച്ചു. വേലൂർ : ഗ്രാമ്യ സംസ്കൃതി വേലൂർ, ഗ്രാസ്വേയുടെ ആഭിമുഖ്യത്തിൽ ഗ്രാസ്വേ ദിശ 2024 എന്ന പേരിൽ വേലൂർ ഗവ. RSRVHS സ്കൂളിൽ വച്ച് പി.എസ് .സി. മാതൃക പരീക്ഷ നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് LD ക്ലർക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന നിരവധി പേർ പരീക്ഷയിൽ പങ്കെടുത്തു. പരീക്ഷയ്ക്ക് ശേഷം മൂല്യനിർണ്ണയവും ഓറിയന്റേഷൻ ക്ലാസും സംഘടിപ്പിച്ചു. സർക്കാർ ജോലിക്ക് വേണ്ടി പരിശ്രമിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മാതൃക പരീക്ഷ ഗുണകരമായെന്ന് പങ്കെടുത്തവർ പ്രതികരിച്ചു. ഗ്രാസ്വേ പ്രവർത്തകരായ വിനീത്, സൂരജ്, ജോൺ ക്ലിൻ്റ്, , രാം പാ…
കൊതുകു നിവാരണ ദിനാചരണം ലോക കൊതുകു നിവാരണ ദിനാചരണത്തിന്റെ ഭാഗമായി അമല മെഡിക്കല്‍ കോളേജും അടാട്ട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡും സംയുക്തമായി ചിറ്റിലപ്പിള്ളി വി.വി. സ്കൂളില്‍ ലോക കൊതുകു നിവാരണ ദിനാചരണം സംഘടിപ്പിച്ചു. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാ രാമകൃഷ്ണന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. അമല മെഡിക്കല്‍ കോളേജ് ജോയിന്റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി മെഡിസിന് എന്റമോളജിസ്റ്റ് മുഹമ്മദ് റാഫി കൊതുകു നിവാകരണ ദിന സന്ദേശം നല്കി. വാര്‍ഡ് മെമ്പര്‍ നിഷ പ്രഭാകരന്, വി.വി. സ്കൂള്‍ പ്രധാനാ…
തോളൂരില് പൂകൃഷി വിളവെടുപ്പ് നടത്തി തോളൂരില് കെ.എം മാണി കാര്‍ഷിക സമൃദ്ധി എന്ന പേരില്‍ വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചു. ഓണത്തിനായി തയ്യാറാക്കിയ പൂക്കളുടെയും മറ്റ് പച്ചക്കറികളുടെയും വിളവെടുപ്പിന്റെ ആദ്യഘട്ടമാണ് നടത്തിയത്. കേരള യൂത്ത് ഫ്രന്റ് (എം) സംസ്ഥാന സമിതി അംഗം ലോയ്ഡ് തോളൂര്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
ഏങ്ങണ്ടിയൂർ സ്വദേശിയായ യുവാവ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു തൃശൂർ എങ്ങണ്ടിയൂർ ഏത്തായ് കിഴക്ക് ഭാഗം ലെനിൻ നഗറിൽ (കുഞ്ഞത്തായ് ) താമസിക്കുന്ന ചക്കാമഠത്തിൽ ഷൈജു മകൻ പ്രണവ് (22) അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. സുഹൃത്തിനെ എയർപോർട്ടിൽ നിന്നും എടുത്ത് വരുന്നവഴി കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം. വാഹനം ഓടിച്ചിരുന്ന പ്രണവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സഹായത്രികനായിരുന്ന സുഹൃത്ത് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കുടുംബ സമേതം ഗൾഫിൽ താമസിക്കുന്ന പ്രണവ് അമ്മയോടൊപ്പം നാട്ടിൽ പോയതായിരുന്നു. രണ്ടു ദിവസം മുൻപാണ് പ…
കാണിപ്പയ്യൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ബാങ്കിൻ്റെ പരിധിയിലുള്ള കർഷകരെ ആദരിച്ചു. കാണിപ്പയ്യൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ബാങ്കിൻ്റെ പരിധിയിലുള്ള കർഷകരെ ആദരിച്ചും ,കാർഷിക സെമിനാർ നടത്തിയും ആചരിച്ചു. ആദരവ് - 2024 എന്ന പേരിൽ സംഘടിപ്പിച്ച യോഗത്തിൽ ബാങ്ക് പ്രസിഡണ്ട് സി.വി. ജോയ് അദ്ധ്യക്ഷനായി .കുന്നംകുളം കാർഷിക വികസന ബാങ്ക് പ്രസിഡണ്ട് ജോസഫ് ചാലിശ്ശേരി മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്യുകയും, കർഷകരെ ആദരിക്കുകയും ചെയ്തു. ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ശ്രുതി പി .ഡി മുഖ്യ അഥിതിയായി പങ്കെടുത്തു. യോഗത്തിൽ റിട്ട.പ്രൊഫസ…
അങ്കണവാടിയിൽ നിന്നും പാമ്പിന് പിടികൂടി. തൃശൂർ കോർപ്പറേഷൻ മേയറുടെ (16 നെട്ടിശ്ശേരി) ഡിവിഷനിലെ 44-ാം നമ്പർ അങ്കണവാടി കെട്ടിടത്തിനുള്ളിലെ അലമാരയിക്ക് സമീപം പാമ്പിന് പിടികൂടി. അങ്കണവാടി പരിസരം വൃത്തിരഹിതമാണെന്നും, കോർപ്പറേഷൻ അധികൃതർ വൃത്തിയാക്കണമെന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു.
കളഞ്ഞു കിട്ടിയ സ്വർണം ഉടമയ്ക്ക് തിരിച്ചു നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി . പേരാമംഗലം : പേരാമംഗലം ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന ശ്രീക്കുട്ടി ഓട്ടോയുടെ ഡ്രൈവർ സന്തോഷിനാണ് ഇന്ന് രാവിലെ പേരാമംഗലം സ്കൂൾ റോഡിൽ വച്ച് മുക്കാൽ പവനോളം വരുന്ന സ്വർണ കൈചെയിൻ കളഞ്ഞു കിട്ടിയത് . ഈ വിവരം വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും നിമിഷങ്ങൾക്കകം ഉടമ ബന്ധപ്പെടുകയും ചെയ്തു. തുടർന്ന് ഓട്ടോ സ്റ്റാൻ്റിൽ വന്നു സ്വർണ ചെയിൻ ഉടമ കൈപറ്റി. സന്തോഷിന്റെ ഈ മാതൃകാപരമായ പ്രവർത്തിയെ നാട്ടുകാരും സഹപ്രവർത്തകരും വ്യാപാരി സുഹൃത്തുക്കളും അഭിനന്ദിച്ചു.
വാക്സ് ഗോൾഡ് കവർച്ച കേസിലെ ഒരാൾകൂടി അറസ്റ്റിൽ തൃശൂരിൽ ലോഡ്ജിൽ വച്ച് രണ്ടുപേരെ ആക്രമിച്ച് 42 ലക്ഷത്തിലധികം രൂപയുടെ വാക്സ് ഗോൾഡും പണവും മറ്റും കവർച്ച നടത്തിയ കേസിലെ പരപ്പനങ്ങാടി ചാപ്പടി ബീച്ച് സ്വദേശിയായ കൃഷ്ണപറമ്പിൽ വീട്ടിൽ ഇക്ബാൽ (35) നെയാണ് ഈസ്റ്റ് പോലീസ് അന്വേഷണ സംഘം അറസ്റ്റുചെയ്തത്. ഈ കേസിലെ അഞ്ച് പ്രതികളെ മുൻ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു .
തലക്കോട്ടുകര ഭഗവതി ക്ഷേത്രത്തിൽ ക്ഷേഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ ഗംഭീര ദേശവിളക്ക് ആഘോഷം നടത്തുന്നു. 2024 നവംബർ 19, വൃശ്ചികം 4 നു കുട്ടഞ്ചേരി അയ്യപ്പസേവാ സംഘത്തിന്റെ കാർമികത്വത്തിൽ ആണ് ദേശവിളക്ക് ആഘോഷിക്കുന്നത്. ദേശവിളക്കിന്റെ വിളക്ക് കുറിക്കൽ ചടങ്ങ് പുതുവത്സര ദിനമായ ഇന്ന് ക്ഷേത്രാങ്കണത്തിൽ വെച്ചു നടന്നു. ബഹുമാനപ്പെട്ട കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ പ്രേമരാജ് ചുണ്ടലാത്ത് ചടങ്ങുകൾക്ക് നേതൃത്വം നൽകി. ദേവസ്വം ഓഫീസർ ധന്യ, ക്ഷേത്രം ഉപദേശക സമിതി പ്രസിഡണ്ട് പി മാധവൻ, സെക്രട്ടറി വി വി രാജൻ, ട്രഷറർ കെ കെ രവി എന്നിവർ ഉൾപ്പെടെ നിരവധി…
ചിങ്ങം ഒന്നിനോട് അനുബന്ധിച്ച് ചാവക്കാട് ജോൺസ് ഹോണ്ടയിൽ നടന്ന മെഗാ ഡെലിവറി ചാവക്കാട് സി ഐ ഉദ്ഘാടനം ചെയ്തു.
മാതൃവേദിയുടെ 33 - ആം വാർഷികാഘോഷം പോന്നൂരിൽ . കുടുംബങ്ങളിലും ഇടവകയിലും സഭയിലും മാതൃവേദി അംഗങ്ങളുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് റവ. ഫാ. ഡെന്നി താണിക്കൽ, മാതൃവേദിയുടെ 33 ആം വാർഷിക ആഘോഷം പോന്നൂർ ഇടവകയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഗ്ലോബൽ മാതൃവേദിയുടെയും തൃശ്ശൂർ അതിരൂപത മാതൃവേദിയുടെയും ഡയറക്ടറായ റവ. ഫാ. ഡെന്നി താണിക്കൽ, ചടങ്ങിൽ അധ്യക്ഷപദം അലങ്കരിച്ച ഇടവക ഡയറക്ടർ റവ. ഫാ. സിജോ ജോസ് അരിക്കാട്ട് മാതൃവേദിയുടെ ഇടവക പ്രവർത്തനങ്ങളെ അഭിനന്ദിച്ച് സംസാരിച്ചു. മാതൃവേദി പോന്നോർ ഇടവക പ്രസിഡന്റ് ടിജി റോയ് സ്വാ…
അവണൂർ : പുരോഗമന കലാ സാഹിത്യ സംഘം അവണൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹനായ കഥാകൃത്ത് എൻ. രാജനെ അനുമോദിച്ചു. പുരോഗമന കലാ സാഹിത്യ സംഘം പുഴയ്ക്കൽ ഏരിയാ സെക്രട്ടറി മണികണ്ഠൻ കല്ലാറ്റ് ഉദ്ഘാടനം ചെയ്തു. ജയൻ അവണൂർ അധ്യക്ഷനായിരുന്നു. തുടർന്ന് നടന്ന കഥാ ചർച്ചയിൽ പി.കെ.കൃഷ്ണകുമാർ,എൻ.കെ. രാധാകൃഷ്ണൻ, വി.വി. ദേവരാജൻ , വിപിൻ ചന്ദ്രൻ, എം.കെ. അനിൽ കുമാർ, വി.കെ. മുകുന്ദൻ, കെ.ആർ. ഹരിദാസൻ ,പി.കെ. ഉണ്ണികൃഷ്ണൻ, പി. യു. ഹരി , വി. എ. ഉണ്ണികൃഷ്ണൻ, എ.വി. സജീവൻ, എം.എം. ബാബു, വി.ആർ. സോമസുന്ദരൻ, പി. ബി. പവിത്രൻ എന്നിവർ സംസാരിച്…
്്ഉത്രാളിപൂരം കുമരനെല്ലൂർ ദേശത്തിൻ്റെ വാർഷിക പൊതുയോഗത്തിൻ്റെ ഉദ്ഘാടനവും പൂരം സ്മരണിക കാളിചക്രയുടെ പ്രകാശനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹംപൂ രങ്ങളുടെ സുഖമമായ നടത്തിപ്പിന് കാലോചിതമായ എക്സ്പ്ലോസിവ് ചട്ടങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തണമെന്ന് പൊതുയോഗം സർക്കാരിനോടാവശ്യപ്പെട്ടു. 2 025 ഫെബ്രുവരി 25 നാണ് പ്രശസ്ഥമായ ഉത്രാളിക്കാവ് പൂരം പ്രസിഡണ്ട് എ.കെ സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി. എ. വിപിൻ, പി.പ്രസാദ് എന്നിവർ സംസാരിച്ചു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ആശുപത്രിയിൽ. കടുത്ത പനിയെയും ശ്വാസം മുട്ടലിനെയും തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം ആണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് നടൻ ഉള്ളത്. അദ്ദേഹത്തിന് ശ്വാസകോശത്തിൽ അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് ദിവസം പൂർണ വിശ്രമം ആവശ്യം വേണമെന്ന് ആശുപത്രി അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
കുണ്ടന്നൂര്‍ തൃക്കണപതിയാരം ശ്രീകൃഷ്ണപുരം ക്ഷേത്രത്തില്‍ മോഷണം. ഭണ്ഡാരം കുത്തിതുറന്ന് പണം കവര്‍ന്നു. ശനിയാഴ്ച അര്‍ദ്ധരാത്രിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. ശ്രീകോവിലിനുള്ളിലുള്ള ഭണ്ഡാരമാണ് കുത്തിതുറന്നത്. ക്ഷേത്രത്തില്‍ പുലര്‍ച്ചെ എത്തിയ ശാന്തിയും ഭക്തരുമാണ് സംഭവം ആദ്യം കണ്ടത്. ഭാരവാഹികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
വ്യാപാരികള്‍ നല്‍കിയത് ഏഴ് ലക്ഷം രൂപ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കാഞ്ചേരി നിയോജക മണ്ഡലം വയനാട് ദുരന്തബാധിതര്‍ക്കായി ശേഖരിച്ചത് ഏഴ് ലക്ഷം രൂപ. പറപ്പൂര് യൂണിറ്റില്‍ നിന്നും 55,000 രൂപയും തോളൂര്‍ - പോന്നോര് യൂണിറ്റ് 22,000 രൂപ, ചിറ്റിലപ്പിള്ളി യൂണിറ്റ് 53,350 രൂപ, കൈപ്പറമ്പ് യൂണിറ്റ് 55,555 രൂപയുമാണ് നല്‍കിയത്.
രുചിക്കൂട്ടുമായി നല്ലപാഠം വിദ്യാർത്ഥികൾ കേച്ചേരി : തലക്കോട്ടുകര അസ്സീസി സ്കൂളിൽ കായികോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രുചിക്കൂട്ട് പ്രിൻസിപ്പാൾ സിസ്റ്റർ ഷാൻ്റി ജോസഫ് ഉദ്ഘാടനം ചെയ്തു. നല്ലപാഠം ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടപ്പിലാക്കിയത്. നല്ലപാഠം കോഡിനേറ്റർമാരായ ജയ പി ജെ, അമ്പിളി എ എൻ, സാം ബാബു, വിദ്യാർത്ഥി കോഡിനേറ്റർമാരായ അനിൽ എ.എഫ്, അനഘ അനന്തൻ എന്നിവർ നേതൃത്വം നൽകി.
നെല്ലുവായ് ശ്രീധന്വന്തരി ക്ഷേത്രത്തിൽ ചിങ്ങം 1 ന് ക്ഷേത്ര ജീവനക്കാരുടെ നിറമാലയുടെ ഭാഗമായി നടന്ന വിശേഷാൽ പഞ്ചവാദ്യം തിമിലയിൽ ചോറ്റാനിക്കര സുഭാഷ് മാരാരും മദ്ദളത്തിൽ ഏരൂർ അരുൺ ദേവ വാര്യരും ഇടക്കയിൽ തിരുവില്ല്വാമല ഹരിയും താളത്തിൽ മീറ്റ്ന രാമക്യഷ്ണനും കൊമ്പിൽ വരവൂർ മണികണ്ഠനും പ്രമാണിമാരായി .
നെല്ലുവായ് ശ്രീധന്വന്തരി ക്ഷേത്ത്തിൽ ചിങ്ങം1 നടന്ന ക്ഷേത്ര ജീവനക്കാരുടെ നിറമാലയുടെ ഭാഗമായി തിരുവില്ല്വാമല ഹരിയേട്ടനെ ആദരിച്ചപ്പോൾ...
തോളൂർ ഗ്രാമപഞ്ചായത്തിൽ കർഷക ദിനവും കർഷകരെ ആദരിക്കലും നടന്നു . തോളൂർ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. രഘുനാഥൻ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി MLA സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവ്വഹിച്ചു. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലീലാ രാമകൃഷ്ണൻ മുഖ്യാതിഥിയായി . തോളൂർ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട കർഷകരെ പൊന്നാടയണിച്ചും മെമൻ്റോ നൽകിയും MLA ആദരിച്ചു. മുതിർന്ന കർഷകൻ, വനിതാ കർഷക , Sc കർഷകൻ, വിദ്യാർത്ഥി കർഷകൻ , തെങ്ങ് കർഷകൻ, നെൽകർഷകൻ, നേന്ത്രവാഴ കർഷകൻ, ജൈവ കർഷകൻ തുടങ്ങി വിവിധ വിഭാഗത്തിൽ പ്പെട്ട വരെയാണ് ആദരിച്ചത്. ജനപ്രതിനിധികളായ ജിമ്മി ചൂണ്ടൽ, ലി…
ചൂണ്ടൽ ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ സംയുക്ത മായി സംഘടിപ്പിച്ച കർഷക ദിനം നാളിൽ മികച്ച കർഷകരെ ആദരിക്കലും കർഷക കർഷക ദിനചാരണവും പരിപാടി ചൂണ്ടൽ കൃഷി ഭവൻ ഓഫീസിൽ വെച്ച് സംഘടിപ്പിച്ചു. വയനാട് പ്രകൃതിദുരന്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി വില്യംസ് ഉൽഘാടനം ചെയ്തു. മുതിർന്ന കർഷകനെ ആദരിക്കൽ ( മോനു,രായ്മരക്കാർ വീട്ടിൽ,ആയമുക്ക് ), മികച്ച വനിതാ കർഷക ( അനിത അശോകൻ,കുന്നത്ത് വീട്, മണലി ), മികച്ച പച്ചക്കറി കൃഷി കർഷകൻ( പ്രകാശൻ പി കെ,പൂങ്ങോട്ടില്‍, ചിറനെല്ലൂർ), മികച്ച കർഷക തൊഴിലാളി( അയ്യപ്പൻ കെ…
വയനാടിനെ കൈത്താങ്ങായി ഒരു ലക്ഷം രൂപ നൽകി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഫാൻസ് അസോസിയേഷൻ വയനാടിനും,വിലങ്ങാടിനും കൈത്താങ്ങായി ചരിത്രത്തിൽ തന്നെ ഒരാനയുടെ പേരിൽ രജിസ്റ്റർ ചെയ്ത ഫാൻസ് അസോസിയേഷനും.ശ്രീരാമജയം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ എന്ന പേരിൽ രജിസ്റ്റർ ചെയ്ത തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരാധക കൂട്ടായ്മയാണ് വയനാട് ഉരുൾപൊട്ടിലിലും, വിലങ്ങാട് ഉരുൾപൊട്ടിലിലും ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി മുന്നോട്ടുവന്നത്. വിലങ്ങനാട് ഉരുൾപെട്ടിയ പ്രദേശം സന്ദർശിച്ച ശേഷം ആദ്യഘടു മുപ്പതിനായിരം രൂപ കൈമാറിയിരുന്നു.പുതുവർഷത…
മുണ്ടൂർ: കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത്, കൃഷി ഭവൻ, മുണ്ടൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്, A K G മെമ്മോറിയൽ കുടുംബശ്രീ പരിശീലന ഹാൾ മുണ്ടൂരിൽ വെച്ച് കർഷക ദിനാഘോഷം വടക്കാഞ്ചേരി എം.എൽ.എ. സേവ്യയർചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ഉഷാദേവി ടീച്ചർ കാർഷിക സെമിനാറിന്റെ ഉൽഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എം. ലെനിൻ അദ്ധ്യക്ഷത വഹിച്ചു . കൃഷിയും - മണ്ണു പരിപാലനവും എന്ന വിഷയത്തെ ആസ്പദമാക്കി ഡോ: സന്ധ്യ ടി.എസ് ( അസി.പ്രൊഫ. ARS മണ്ണുത…
പി. ടി. എം ജനറൽ ബോഡി സംഘടിപ്പിച്ചു മുണ്ടൂർ: നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിലെ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും PTM 2024 ഓഗസ്റ്റ് 17ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. അഡ്വ. ജിജിൽ ജോസഫ് വയനാട്, Empowering Parents in Cyber Age എന്ന വിഷയത്തിൽ സെമിനാർ നടത്തി. കഴിഞ്ഞ അദ്ധ്യയന വർഷത്തെ റാങ്ക് ഹോൾഡർ മാരെ അവാർഡ് നൽകി ആദരിച്ചു. സ്കൂൾ മെനേജർ സി. ആൻസി പോൾ എസ് എച്ച് സ്വാഗതം നൽകി. പ്രിൻസിപ്പാൾ സി. മേഴ്സി ജോസഫ് എസ് എച്ച് PTA മിറ്റിങ്ങിന് നേതൃത്വം നൽകി.
വയനാട് ദുരന്തം മുഖ്യമന്ത്രിയുടെ ദുരിദ്വശ്വാസ നിധിയിലേക്ക് സംഭാവന നൽകി . വേലൂർ ഗ്രാമപഞ്ചായത്തിലെ 29പേർ അടങ്ങുന്ന ഹരിത കർമ്മ സേന അംഗങ്ങളാണ് സംഭാവന നൽകിയത് . വേലൂർ പഞ്ചായത്ത് ഹാളിൽ കർഷക ദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ വെച്ച് ഹരിത കർമ്മ സേന കൺസോഷ്യം പ്രസിഡൻ്റ് പ്രിയ സി. കെ , സെക്രട്ടറി ബിന്ദു ടി. ബി , ശാലിനി ചന്ദ്രൻ , ജോയ്സി, ശോഭന, രാധ മണികണ്ഠൻ, എന്നിവരിൽ നിന്നും ദുരിദ്വശാസ ഫണ്ട് വേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി ആർ ഷോബി ഏറ്റുവാങ്ങി. വൈസ് പ്രസിഡൻ്റ് കർമ്മല ജോൺസൺ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോയ് സി എഫ് എന്നിവർ പങ്കെടുത്തു.
വെള്ളറക്കാട് അപകടം; മരണം രണ്ടായി. മരത്തംകോട് സ്വദേശിയാണ് മരിച്ചത്. എരുമപ്പെട്ടി വെള്ളറക്കാട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾകൂടി മരിച്ചു. മരത്തംകോട് സ്വദേശി പ്രവീൺ ആണ്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. മരത്തംകോട് സ്വദേശി ആനന്ദ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മൂന്നുപേർ ഗുരുതര പരിക്കുകളുടെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് .
🟥 *[FLASH NEWS]* 🟥 വെള്ളറക്കാട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്ക് വെള്ളറക്കാട് മാത്തൂർ പാടത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ ഒരാൾ മരിച്ചു. മരത്തംക്കോട് സ്വദേശി ആനന്ദൻ ആണ് മരിച്ചത് . പരിക്കേറ്റ നാലുപേരെയും അമല ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു
കുന്നംകുളത്ത് എ.സി.പി യായി സേവനമനുഷ്ഠിച്ചിരുന്ന ടി.എസ് സിനോജിന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഈ വർഷത്തെ പോലീസ് മെഡൽ..... നിലവിൽ ഗുരുവായൂർ എ.സി.പിയാണ്. ടി എസ് സിനോജ്.. കഴിഞ്ഞ ജനുവരി വരെ നാലുവർഷത്തോളം തുടർച്ചയായി കുന്നംകുളം എസിപിയായിരുന്നു അദ്ദേഹം. ഇവിടെനിന്ന് ചാലക്കുടിയിലേക്ക് ആണ് സ്ഥലം മാറിയത്.തുടർന്ന് ഇലക്ഷൻ സേവന നടപടിക്രമങ്ങൾക്ക് ശേഷം ഗുരുവായൂരിൽ ചാർജ് എടുത്തു.. ഈ കാലയളവിനുള്ളിലെ വിശിഷ്ട സേവനത്തിനാണ് ഈ വർഷത്തെ രാഷ്ട്രപതി മെഡൽ ലഭിച്ചിരിക്കുന്നത്.
ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു: മികച്ച നടൻ പൃഥ്വിരാജ് സംസ്ഥാന ചലചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ആടുജീവിതം തെരഞ്ഞെടുത്തു. ആടുജീവിതത്തിലെ അഭിനയത്തിലൂടെ പൃഥ്വിരാജ് മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനമായി. അതേസമയം മികച്ച നടിക്കുള്ള അവാർഡ് ഇത്തവണ രണ്ട് പേർക്കുണ്ട്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവശിയും തടവ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബീന ആർ ചന്ദ്രനും മികച്ച നടിക്കുള്ള പുരസ്കാരം പങ്കിടും. ബ്ലെസിയാണ് മികച്ച സംവിധായകൻ മികച്ച നടി രണ്ട് പേർ-ഉർവശി(ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ(തടവ്) മികച്ച നടൻ-പൃഥ്വിരാജ് ആടുജീവിതം മികച്…
തെക്കുംകര ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ വയനാടിന് ഒരു കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ കൈമാറി. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ അജിത സുനിൽ, തെക്കുംകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.സുനിൽകുമാർ, വൈസ് പ്രസിഡണ്ട് ഉമാലക്ഷ്മി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.സി.സജീന്ദ്രൻ, കുടുംബശ്രീ വൈസ്. ചെയർപേഴ്സൺ മേരി ഡേവിസ് തുടങ്ങിയവർ പങ്കെടുത്തു.
പറപ്പൂർ : തോളൂർ എൻ.എസ്.എസ് കരയോഗം - വാർഷിക പൊതു സമ്മേളനം നടത്തി. കരയോഗം പ്രസിഡന്റ് കെ.കുഞ്ഞുണ്ണിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം തൃശ്ശൂർ താലൂക്ക് യൂണിയൻ പ്രസിഡന്റും നായകസഭ അംഗവും ആയ അഡ്വ: എ.സുരേശൻ ഉദ്ഘാടനം നിർവഹിച്ചു . താലൂക്ക് യൂണിയൻ സെക്രട്ടറി കെ. രോഹിത് നമ്പ്യാർ കരയോഗത്തിലെ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും എഴുപതുവയസ്സ് പൂർത്തിയായവരെയും ആദരിച്ചു. വൈസ് പ്രസിഡണ്ട് ഇ കൃഷ്ണകുമാർ, സെക്രട്ടറി പി ഡി മുരളീധരൻ, ട്രഷറർ ഐ.ബി.വിബിൻ വനിതാസമാജം സെക്രട്ടറി കൃപ കൃഷ്ണദാസ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.കരയോഗത്തിന് ആസ്ഥാനമന്ദിരം പണിയ…
തൃശൂർ - കുന്നംകുളം റോഡിന്റെ പണി ആരംഭിക്കുന്ന പശ്ചാത്തലത്തിൽ മരണം വരെ നിരാഹാരം നടത്തിയിരുന്നത് അവസാനിപ്പിച്ചു : കേച്ചേരി : കുന്നംകുളം തൃശ്ശൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവവശ്യപ്പെട്ടുകൊണ്ട് അനിശ്ചിത കാല നിരാഹാര സമരം നടത്തി വന്നിരുന്ന Sdpi മണലൂർ മണ്ഡലം പ്രസിഡന്റ് ദിലീഫ് അബ്ദുൽകാദർ പതിനെട്ടാം ദിവസമായ വ്യാഴാഴ്ച്ച നിരാഹാരം അവസാനിപ്പിച്ചു. കേച്ചേരിയിലെ സമരപ്പന്തലിൽ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു നൽകിയ നാരങ്ങവെള്ളം കുടിച്ച് കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്. ഓഗസ്റ്റ് 15-ആം തിയതി ചൂണ്ടൽ മുതൽ റോഡ് പണി തുടങ്ങുവാനുള്ള സർക്കാർ അ…
ദേശീയ പതാക താഴ്ത്തുന്നതിനിടെ കൊടിമരം വൈദ്യുതി കമ്പിയിൽ തട്ടി വൈദികൻ ഷോക്കേറ്റ് മരിച്ചു. കാസർഗോഡ് മുള്ളേരിയിൽ ദേശീയ പതാക താഴ്ത്തുന്നതിനിടെ കൊടിമരം വൈദ്യുത കമ്പിയിൽ തട്ടിയാണ് അപകടമുണ്ടായത്. മുള്ളേരി ഇൻഫന്റ് ജീസസ് ചർച്ചിലെ വികാരിയും, തലശ്ശേരി അതിരൂപതാംഗവുമായ ഇരിട്ടി എടൂർ കുടിലിൽ വീട്ടിൽ ഫാദർ മാത്യു കുടിലിൽ (29) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. ദേശീയ പതാക താഴ്ത്തവേ പതാക, കെട്ടിയ കയറിൽ കുരുങ്ങി. അഴിക്കാൻ സാധിക്കാതെ വന്നപ്പോൾ കൊടിമരം പൊക്കിയെടുക്കാൻ ശ്രമിക്കവേ ഇരുമ്പു കൊണ്ടുള്ള കൊടിമരം മറിയുകയും സമീപത്തുള്ള ഹൈടെൻഷൻ…
കിഡ്നി ഫെഡറേഷനിലെ സ്വാതന്ത്ര്യദിനാഘോഷം വേലൂർ / കുറുമാൽ കെ എഫ് ഐ കുറുമാൽ ഡയാലിസിസ് യൂണിറ്റിലെ സ്വാതന്ത്ര്യദിനാഘോഷം ചെയർമാൻ ഫാദർ ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് രോഗികളുമൊത്ത് അദ്ദേഹം മധുരം പങ്കുവെച്ച് ദേശീയ പതാക ഉയർത്തി സംസാരിച്ചു. യേശുദാസ് പി പി,സിസ്റ്റർ സോഫി സി ജെ, സനോജ് എം ജി,മുഹമ്മദ് കടങ്ങോട്, വേണു പാത്രമംഗലം, അലൻ ജയിംസ് നേതൃത്വം നൽകി.
വിസ തട്ടിപ്പ് വാടാനപ്പള്ളി സ്വദേശി അറസ്റ്റിൽ വാടാനപ്പള്ളി വിസ നൽകാമെന്ന് പറഞ്ഞ് നിരവധി ആളുകളിൽ നിന്ന് പൈസ വാങ്ങി ആളുകളെ വഞ്ചിച്ച് മുങ്ങി നടന്നിരുന്ന ഗണേശമംഗലം സ്വദേശി അറക്ക വീട്ടിൽ റിയാദ് ( 31) നെ ഇന്നലെ രാത്രിയിൽ വാടാനപ്പളളി മരണ വളവിൽ വെച്ച് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. പുതുക്കുളങ്ങര സുലു ടവറിൽ പ്രവർത്തിക്കുന്ന ലെവൽ അപ്പ് എന്ന സ്ഥാപനം നടത്തി വരുകയാണ് റിയാദ് . വിസക്കായി വിവിധ ജില്ലകളിൽ നിന്നുള്ള ചെറുപ്പക്കാരിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി വിസ നൽകാതെ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇയാൾ വിസ നൽകി വിദേശത്ത് കൊണ്ട് പോയ നിരവധി ചെറുപ…
തൃശൂർ-കുന്നംകുളം റോഡ് സഞ്ചാരയോഗ്യമാക്കണം: ജില്ലാ കളക്ടർക്ക് ഭീമ ഹരജി നൽകും കേച്ചേരി : പാടെ തകർന്ന തൃശൂർ-കുന്നംകുളം റോഡ് ഒരാഴ്ച്ചക്കുള്ളിൽ സഞ്ചാരയോഗ്യമാക്കുമെന്ന കളക്ടറുടെ ഉത്തരവ് നടപ്പാക്കണം എന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് ഭീമ ഹരജി നൽകും. റോഡ് സഞ്ചാരയോഗ്യമാക്കണം എന്നാവശ്യപ്പെട്ട് എസ്. ഡി. പി. ഐ മണലൂർ മണ്ഡലം പ്രസിഡന്റ് ദിലീഫ് അബ്ദുൽ കാദർ നടത്തുന്ന അനിശ്ചിതകാല നിരാഹാരത്തിന്റെ ഭാഗമായാണ് ഭീമ ഹരജി നൽകുന്നത്. കേച്ചേരി സെന്ററിൽ നടന്ന ഒപ്പു ശേഖരണത്തിൽ സ്ത്രീകൾ ഉൾപ്പടെ നൂറുകണക്കിന് പേർ പങ്കാളികളായി. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും സാംസ…
തൃശ്ശൂർ-കുറ്റിപ്പുറം പാത സമരം കളക്ട്രേറ്റിലേക്ക് കോൺഗ്രസ്സിൻ്റെ രാപ്പകൽ സമര സമാപനം പി.എ മാധവൻ ഉൽഘാടനം ചെയ്തു കേച്ചേരി ജില്ലയിലെ തൃശൂർ - കുറ്റിപ്പുറം സംസ്ഥാന പാതയുടെ പുനർനിർമ്മാണത്തിൽ സർക്കാർ കാണിക്കുന്ന അനാസ്ഥ അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയെയും വഴിയിൽ തടയുകയും കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തുകയും ചെയ്യുമെന്ന് മുൻ ഡി.സി.സി പ്രസിഡൻ്റ് പി.എ മാധവൻ പ്രസ്ഥാവിച്ചു. ചൂണ്ടൽ മുതൽ മഴുവഞ്ചേരി വരെയുള്ള റോഡ് കുണ്ടും കുഴിയുമായി തകർന്നുകിടക്കുന്ന റോഡ് എത്രയും പെട്ടെന്ന് ശരിയാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട…