തോളൂർ എൻ.എസ്.എസ് കരയോഗം - വാർഷിക പൊതു സമ്മേളനം നടത്തി.

 പറപ്പൂർ :

 തോളൂർ എൻ.എസ്.എസ്  കരയോഗം - വാർഷിക പൊതു സമ്മേളനം നടത്തി.



    കരയോഗം പ്രസിഡന്റ്‌ കെ.കുഞ്ഞുണ്ണിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം തൃശ്ശൂർ താലൂക്ക് യൂണിയൻ പ്രസിഡന്റും നായകസഭ അംഗവും ആയ അഡ്വ: എ.സുരേശൻ ഉദ്ഘാടനം നിർവഹിച്ചു . താലൂക്ക് യൂണിയൻ സെക്രട്ടറി കെ. രോഹിത് നമ്പ്യാർ കരയോഗത്തിലെ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും എഴുപതുവയസ്സ് പൂർത്തിയായവരെയും ആദരിച്ചു. വൈസ് പ്രസിഡണ്ട് ഇ കൃഷ്ണകുമാർ, സെക്രട്ടറി പി ഡി മുരളീധരൻ, ട്രഷറർ  ഐ.ബി.വിബിൻ വനിതാസമാജം സെക്രട്ടറി കൃപ കൃഷ്ണദാസ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.കരയോഗത്തിന്  ആസ്ഥാനമന്ദിരം പണിയുന്നതിന്റെ ശിലാ സ്ഥാപനം ആഗസ്റ്റ് 28 നു നടത്താൻ തീരുമാനിച്ചു.

എക്സിക്യൂട്ടീവ് അംഗങ്ങളും സന്നിഹിതരായിരുന്നു. കരയോഗം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ നടത്തിയ കലാപരിപാടികൾക്കു ശേഷം  

 പൊതു സമ്മേളനം അവസാനിപ്പിച്ചു.