വയനാട് ദുരന്തം മുഖ്യമന്ത്രിയുടെ ദുരിദ്വശ്വാസ നിധിയിലേക്ക് സംഭാവന നൽകി. വേലൂർ ഗ്രാമപഞ്ചായത്തിലെ 29പേർ അടങ്ങുന്ന ഹരിത കർമ്മ സേന അംഗങ്ങളാണ് സംഭാവന നൽകിയത് .
വേലൂർ പഞ്ചായത്ത് ഹാളിൽ കർഷക ദിനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ വെച്ച് ഹരിത കർമ്മ സേന കൺസോഷ്യം പ്രസിഡൻ്റ് പ്രിയ സി. കെ , സെക്രട്ടറി ബിന്ദു ടി. ബി , ശാലിനി ചന്ദ്രൻ , ജോയ്സി, ശോഭന, രാധ മണികണ്ഠൻ, എന്നിവരിൽ നിന്നും ദുരിദ്വശാസ ഫണ്ട് വേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി ആർ ഷോബി ഏറ്റുവാങ്ങി. വൈസ് പ്രസിഡൻ്റ് കർമ്മല ജോൺസൺ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോയ് സി എഫ് എന്നിവർ പങ്കെടുത്തു.
