ഏങ്ങണ്ടിയൂർ സ്വദേശിയായ യുവാവ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു

 ഏങ്ങണ്ടിയൂർ സ്വദേശിയായ യുവാവ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു

   തൃശൂർ എങ്ങണ്ടിയൂർ ഏത്തായ് കിഴക്ക് ഭാഗം ലെനിൻ നഗറിൽ (കുഞ്ഞത്തായ് ) താമസിക്കുന്ന ചക്കാമഠത്തിൽ ഷൈജു മകൻ പ്രണവ് (22) അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ ഞായറാഴ്‌ച പുലർച്ചെയാണ് സംഭവം. സുഹൃത്തിനെ എയർപോർട്ടിൽ നിന്നും എടുത്ത് വരുന്നവഴി കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം. വാഹനം ഓടിച്ചിരുന്ന പ്രണവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സഹായത്രികനായിരുന്ന സുഹൃത്ത് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

കുടുംബ സമേതം ഗൾഫിൽ താമസിക്കുന്ന പ്രണവ് അമ്മയോടൊപ്പം നാട്ടിൽ പോയതായിരുന്നു. രണ്ടു ദിവസം മുൻപാണ് പ്രണവ് നാട്ടിൽ നിന്നും അബുദാബിയിൽ തിരിച്ചെത്തിയത്.

മൃതദേഹം നാട്ടിൽ സംസ്‌കരിക്കും. 

അമ്മ ശ്രീവത്സ. സഹോദരി ശില്പ.