തലക്കോട്ടുകര ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് ആഘോഷം നടത്തുന്നു

    തലക്കോട്ടുകര ഭഗവതി ക്ഷേത്രത്തിൽ ക്ഷേഷേത്ര ഉപദേശക സമിതിയുടെ ആഭിമുഖ്യത്തിൽ ഗംഭീര ദേശവിളക്ക് ആഘോഷം നടത്തുന്നു. 



     2024 നവംബർ 19, വൃശ്ചികം 4 നു കുട്ടഞ്ചേരി അയ്യപ്പസേവാ സംഘത്തിന്റെ കാർമികത്വത്തിൽ ആണ് ദേശവിളക്ക് ആഘോഷിക്കുന്നത്. ദേശവിളക്കിന്റെ വിളക്ക് കുറിക്കൽ ചടങ്ങ് പുതുവത്സര ദിനമായ ഇന്ന് ക്ഷേത്രാങ്കണത്തിൽ വെച്ചു നടന്നു. ബഹുമാനപ്പെട്ട കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ  പ്രേമരാജ് ചുണ്ടലാത്ത് ചടങ്ങുകൾക്ക് നേതൃത്വം നൽകി. ദേവസ്വം ഓഫീസർ  ധന്യ, ക്ഷേത്രം ഉപദേശക സമിതി പ്രസിഡണ്ട്  പി മാധവൻ, സെക്രട്ടറി  വി വി രാജൻ, ട്രഷറർ  കെ കെ രവി എന്നിവർ ഉൾപ്പെടെ നിരവധി ഭക്തജനങ്ങൾ സന്നിഹിതരായിരുന്നു.