കൊതുകു നിവാരണ ദിനാചരണം

  കൊതുകു നിവാരണ ദിനാചരണം

     ലോക കൊതുകു നിവാരണ   ദിനാചരണത്തിന്റെ ഭാഗമായി അമല മെഡിക്കല്‍ കോളേജും അടാട്ട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡും സംയുക്തമായി ചിറ്റിലപ്പിള്ളി വി.വി. സ്‌കൂളില്‍ ലോക കൊതുകു  നിവാരണ ദിനാചരണം സംഘടിപ്പിച്ചു. 


   പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാ രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 


  അമല മെഡിക്കല്‍ കോളേജ് ജോയിന്റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി മെഡിസിന്‍ എന്റമോളജിസ്റ്റ് മുഹമ്മദ് റാഫി കൊതുകു നിവാകരണ ദിന സന്ദേശം നല്കി. വാര്‍ഡ് മെമ്പര്‍ നിഷ പ്രഭാകരന്‍, വി.വി. സ്‌കൂള്‍ പ്രധാനാധ്യാപിക സുമ ടീച്ചർ, നിഷ ലനീഷ് എന്നിവര്‍ പ്രസംഗിച്ചു.