മാതൃവേദിയുടെ 33 - ആം വാർഷികാഘോഷം പോന്നൂരിൽ .
കുടുംബങ്ങളിലും ഇടവകയിലും സഭയിലും മാതൃവേദി അംഗങ്ങളുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് റവ. ഫാ. ഡെന്നി താണിക്കൽ,
മാതൃവേദിയുടെ 33 ആം വാർഷിക ആഘോഷം പോന്നൂർ ഇടവകയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഗ്ലോബൽ മാതൃവേദിയുടെയും തൃശ്ശൂർ അതിരൂപത മാതൃവേദിയുടെയും ഡയറക്ടറായ റവ. ഫാ. ഡെന്നി താണിക്കൽ,
ചടങ്ങിൽ അധ്യക്ഷപദം അലങ്കരിച്ച ഇടവക ഡയറക്ടർ റവ. ഫാ. സിജോ ജോസ് അരിക്കാട്ട് മാതൃവേദിയുടെ ഇടവക പ്രവർത്തനങ്ങളെ അഭിനന്ദിച്ച് സംസാരിച്ചു.
മാതൃവേദി പോന്നോർ ഇടവക പ്രസിഡന്റ് ടിജി റോയ് സ്വാഗതം ആശംസിച്ച ചടങ്ങിൽ , ഗുഡ് ഷെപ്പർഡ് ഹോമിലെ മദർ സുപ്പീരിയർ സിസ്റ്റർ മേഗി (സി എം സി ) അനുഗ്രഹ പ്രഭാഷണം നടത്തി. വർഗീസ് അറക്കൽ, ജോസഫ് കണ്ണനായ്ക്കൽ, ജിഷാ ബൈജു, ജെസ്സി ജേക്കബ്, വൽസ ജോൺസൺ, ട്രീസ റോയ്, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു.
.jpg)