കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് ചിങ്ങം 1 ആഗസ്റ്റ് 17കർഷക ദിനം ആചരിച്ചു

        മുണ്ടൂർ:      കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത്, കൃഷി ഭവൻ, മുണ്ടൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൈപ്പറമ്പ്  ഗ്രാമപഞ്ചായത്ത്, A K G മെമ്മോറിയൽ കുടുംബശ്രീ പരിശീലന ഹാൾ മുണ്ടൂരിൽ വെച്ച്   കർഷക ദിനാഘോഷം  വടക്കാഞ്ചേരി എം.എൽ.എ. സേവ്യയർചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. 


  കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. ഉഷാദേവി ടീച്ചർ കാർഷിക സെമിനാറിന്റെ ഉൽഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എം. ലെനിൻ അദ്ധ്യക്ഷത വഹിച്ചു

കൃഷിയും - മണ്ണു പരിപാലനവും എന്ന വിഷയത്തെ ആസ്പദമാക്കി         ഡോ: സന്ധ്യ ടി.എസ് ( അസി.പ്രൊഫ. ARS മണ്ണുത്തി), ജല സംരക്ഷണവും , കൃഷി രീതിയെ സംബന്ധിച്ച്ഭൂജലവകുപ്പ് സർക്കാർ പ്രതിനിധി വർഗ്ഗീസ് തരകൻ ക്ലാസ് എടുത്തു. തൃശൂർ ജില്ലാപഞ്ചായത്ത് മെമ്പർ ജിമ്മി ചൂണ്ടൽ, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലീല രാമകൃഷ്ണൻ , ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ലിന്റി ഷിജു, ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ബി. ദീപക്, ഗ്രാമപഞ്ചായത്ത് ആരോഗ്യം - വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അജിത ഉമേഷ്, മുണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം.ജെ. നിജോൺ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് സംസാരിച്ചു. ഫെഡറൽ ബാങ്ക് അഗ്രികൾച്ചറൽ ഓഫീസർ ലിഷ്മ , ധനകാര്യ സ്ഥാപനങ്ങളും, കാർഷിക മേഖലയിലെ വായ്പ പദ്ധതികളെ കുറിച്ച് സംസാരിച്ചു. സംസ്ഥാന കാർഷിക വകുപ്പ് നടപ്പിലാക്കുന്ന കാർഷിക പദ്ധതികളെ കുറിച്ച് പുഴക്കൽ ബ്ലോക്ക് കൃഷിഅസി: ഡയറക്ടർ പ്രതീഷ് . വി.എസ്. വിശദീകരിച്ചു. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് അംഗംസി.എ. സന്തോഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രമീള സുബ്രമണ്യൻ, യു.വി. വിനീഷ്, മിനി പുഷ്ക്കരൻ , സ്നേഹസജിമോൻ, സുഷിത ബാനീഷ് , മേരി പോൾസൺ, അഖില പ്രസാദ്, കുടുബശ്രീ CDS ചെയർപേഴ്സൺ സിന്ധു പ്രകാശൻ ,കാർഷിക വികസന സമിതി മെമ്പർമാരായ കെ.കെ.സുരേന്ദ്രൻ , ദേശീയകാർഷിക അവാർഡ് ജേതാവ് ഉണ്ണികൃഷ്ണൻ വടുക്കു ഞ്ചേരി, ബേബി ജോസ് മേക്കാട്ടുകുളം, സി.ഡി ഔസേപ്പ് , എൻ.ആർ.രതീഷ്, എ.ടി. ജോസ് , സി.ഒ. കൊച്ചു മാത്യു, സുനിത ചന്ദ്രൻ ,കാർത്ത്വായ്നി ബാലൻ, വേണുഗോപാലൻ പാറോല , എന്നിവർ സംസാരിച്ചു. വിവിധ കാർഷിക മേഖലകളിൽ കഴിവ് തെളിയിച്ച കർഷകർ, കർഷക തൊഴിലാളികൾ, തൊഴിൽ ഉറപ്പ് തൊഴിലാളികളെ പെന്നാ ടയണിയിച്ച്, ഉപഹാരം നൽകി ചടങ്ങിൽ ആദരിച്ചു. കർഷകർക്കുള്ള ക്വിസ് മത്സരവും സംഘടപ്പിച്ചു കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ഡോ:ജസ് ന മരിയ .പി.എൽ, സ്വാഗതവും,, കൃഷി അസിസ്റ്റന്റ് എസ്.കെ.പ്രകാശ് നന്ദിയും രേഖപ്പെടുത്തി.