കളഞ്ഞു കിട്ടിയ സ്വർണം ഉടമയ്ക്ക് തിരിച്ചു നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി.

കളഞ്ഞു കിട്ടിയ സ്വർണം ഉടമയ്ക്ക് തിരിച്ചു നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി.

പേരാമംഗലം :

പേരാമംഗലം ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന ശ്രീക്കുട്ടി ഓട്ടോയുടെ ഡ്രൈവർ സന്തോഷിനാണ് ഇന്ന് രാവിലെ പേരാമംഗലം സ്കൂൾ റോഡിൽ വച്ച് മുക്കാൽ പവനോളം വരുന്ന സ്വർണ കൈചെയിൻ കളഞ്ഞു കിട്ടിയത്. ഈ വിവരം  വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും നിമിഷങ്ങൾക്കകം ഉടമ ബന്ധപ്പെടുകയും ചെയ്തു. തുടർന്ന് ഓട്ടോ സ്റ്റാൻ്റിൽ വന്നു സ്വർണ ചെയിൻ ഉടമ കൈപറ്റി.

സന്തോഷിന്റെ ഈ  മാതൃകാപരമായ പ്രവർത്തിയെ നാട്ടുകാരും സഹപ്രവർത്തകരും വ്യാപാരി സുഹൃത്തുക്കളും അഭിനന്ദിച്ചു.