വിസ തട്ടിപ്പ് വാടാനപ്പള്ളി സ്വദേശി അറസ്റ്റിൽ
വാടാനപ്പള്ളി
വിസ നൽകാമെന്ന് പറഞ്ഞ് നിരവധി ആളുകളിൽ നിന്ന് പൈസ വാങ്ങി ആളുകളെ വഞ്ചിച്ച് മുങ്ങി നടന്നിരുന്ന ഗണേശമംഗലം സ്വദേശി അറക്ക വീട്ടിൽ റിയാദ് (31) നെ ഇന്നലെ രാത്രിയിൽ വാടാനപ്പളളി മരണ വളവിൽ വെച്ച് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
പുതുക്കുളങ്ങര സുലു ടവറിൽ പ്രവർത്തിക്കുന്ന ലെവൽ അപ്പ് എന്ന സ്ഥാപനം നടത്തി വരുകയാണ് റിയാദ് .
വിസക്കായി വിവിധ ജില്ലകളിൽ നിന്നുള്ള ചെറുപ്പക്കാരിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി വിസ നൽകാതെ തട്ടിപ്പ് നടത്തിയിട്ടുണ്ട്.
ഇയാൾ വിസ നൽകി വിദേശത്ത് കൊണ്ട് പോയ നിരവധി ചെറുപ്പക്കാർ ജോലിയോ ശമ്പളമോ / ഇല്ലാതെ മാസങ്ങളായി വിദേശത്ത് കുടുങ്ങി കിടക്കുന്നതാണ്.
