തെക്കുംകര ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ വയനാടിന് ഒരു കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ കൈമാറി.
കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ അജിത സുനിൽ, തെക്കുംകര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.സുനിൽകുമാർ, വൈസ് പ്രസിഡണ്ട് ഉമാലക്ഷ്മി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.സി.സജീന്ദ്രൻ, കുടുംബശ്രീ വൈസ്. ചെയർപേഴ്സൺ മേരി ഡേവിസ് തുടങ്ങിയവർ പങ്കെടുത്തു.
