വയനാടിനെ കൈത്താങ്ങായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഫാൻസ് അസോസിയേഷൻ

 വയനാടിനെ കൈത്താങ്ങായി ഒരു ലക്ഷം രൂപ നൽകി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഫാൻസ് അസോസിയേഷൻ

 വയനാടിനും,വിലങ്ങാടിനും കൈത്താങ്ങായി ചരിത്രത്തിൽ തന്നെ ഒരാനയുടെ പേരിൽ രജിസ്റ്റർ ചെയ്ത ഫാൻസ് അസോസിയേഷനും.ശ്രീരാമജയം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ എന്ന പേരിൽ രജിസ്റ്റർ ചെയ്ത തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരാധക കൂട്ടായ്മയാണ് വയനാട് ഉരുൾപൊട്ടിലിലും, വിലങ്ങാട് ഉരുൾപൊട്ടിലിലും ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി മുന്നോട്ടുവന്നത്.

വിലങ്ങനാട് ഉരുൾപെട്ടിയ പ്രദേശം  സന്ദർശിച്ച ശേഷം ആദ്യഘടു മുപ്പതിനായിരം രൂപ കൈമാറിയിരുന്നു.പുതുവർഷത്തിൽ ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വയനാടിനും വിലങ്ങാടിനുമുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിലേക്ക് രണ്ടാം ഘടുവായ ഒരു ലക്ഷത്തി ഒരു രൂപ തെച്ചിക്കോട്ടുക്കാവ് ദേവസ്വം പ്രസിഡൻ്റ്  പി ബി ബിനോയ് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎക്ക്  രാമചന്ദ്രന്റെ മുന്നിൽ വെച്ച്  കൈമാറി.