കിഡ്നി ഫെഡറേഷനിലെ സ്വാതന്ത്ര്യദിനാഘോഷം
വേലൂർ / കുറുമാൽ
കെ എഫ് ഐ കുറുമാൽ ഡയാലിസിസ് യൂണിറ്റിലെ സ്വാതന്ത്ര്യദിനാഘോഷം ചെയർമാൻ ഫാദർ ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്തു.
ഡയാലിസിസ് രോഗികളുമൊത്ത് അദ്ദേഹം മധുരം പങ്കുവെച്ച് ദേശീയ പതാക ഉയർത്തി സംസാരിച്ചു. യേശുദാസ് പി പി,സിസ്റ്റർ സോഫി സി ജെ, സനോജ് എം ജി,മുഹമ്മദ് കടങ്ങോട്, വേണു പാത്രമംഗലം, അലൻ ജയിംസ് നേതൃത്വം നൽകി.
