തോളൂർ ഗ്രാമപഞ്ചായത്തിൽ കർഷക ദിനവും കർഷകരെ ആദരിക്കലും നടന്നു.

 തോളൂർ ഗ്രാമപഞ്ചായത്തിൽ കർഷക ദിനവും കർഷകരെ ആദരിക്കലും നടന്നു.

തോളൂർ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. രഘുനാഥൻ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി MLA സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവ്വഹിച്ചു. 

പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലീലാ രാമകൃഷ്ണൻ മുഖ്യാതിഥിയായി . തോളൂർ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട കർഷകരെ പൊന്നാടയണിച്ചും മെമൻ്റോ നൽകിയും MLA ആദരിച്ചു. മുതിർന്ന കർഷകൻ, വനിതാ കർഷക , Sc കർഷകൻ, വിദ്യാർത്ഥി കർഷകൻ , തെങ്ങ് കർഷകൻ, നെൽകർഷകൻ, നേന്ത്രവാഴ കർഷകൻ, ജൈവ കർഷകൻ തുടങ്ങി വിവിധ വിഭാഗത്തിൽ പ്പെട്ട വരെയാണ് ആദരിച്ചത്. ജനപ്രതിനിധികളായ ജിമ്മി ചൂണ്ടൽ, ലില്ലി ജോസ്, ഷീന വിൽസൺ,ആനി ജോസ്, സി.എ. സന്തോഷ്, കെ.ജി പോൾസൺ, ഷൈലജ ബാബു, കൃഷി ഓഫീസർ റിയ ജോസഫ് , എ.കെ. സുബ്രമണ്യൻ എന്നിവർ ആശംസകൾ  അർപ്പിച്ചു.