രുചിക്കൂട്ടുമായി നല്ലപാഠം വിദ്യാർത്ഥികൾ
കേച്ചേരി : തലക്കോട്ടുകര അസ്സീസി സ്‌കൂളിൽ കായികോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രുചിക്കൂട്ട് പ്രിൻസിപ്പാൾ സിസ്റ്റർ ഷാൻ്റി ജോസഫ് ഉദ്ഘാടനം ചെയ്‌തു.
നല്ലപാഠം ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടപ്പിലാക്കിയത്. നല്ലപാഠം കോഡിനേറ്റർമാരായ ജയ പി ജെ, അമ്പിളി എ എൻ, സാം ബാബു, വിദ്യാർത്ഥി കോഡിനേറ്റർമാരായ അനിൽ എ.എഫ്, അനഘ അനന്തൻ എന്നിവർ നേതൃത്വം നൽകി.
