ഗ്രാസ്‌വേ ദിശ 2024 സംഘടിപ്പിച്ചു.
വേലൂർ :
ഗ്രാമ്യ സംസ്കൃതി വേലൂർ, ഗ്രാസ്‌വേയുടെ ആഭിമുഖ്യത്തിൽ ഗ്രാസ്‌വേ ദിശ 2024 എന്ന പേരിൽ വേലൂർ ഗവ. RSRVHS സ്കൂളിൽ വച്ച് പി.എസ് .സി. മാതൃക പരീക്ഷ നടത്തി.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് LD ക്ലർക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന നിരവധി പേർ പരീക്ഷയിൽ പങ്കെടുത്തു.
പരീക്ഷയ്ക്ക് ശേഷം മൂല്യനിർണ്ണയവും ഓറിയന്റേഷൻ ക്ലാസും സംഘടിപ്പിച്ചു. സർക്കാർ ജോലിക്ക് വേണ്ടി പരിശ്രമിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മാതൃക പരീക്ഷ ഗുണകരമായെന്ന് പങ്കെടുത്തവർ പ്രതികരിച്ചു. ഗ്രാസ്‌വേ പ്രവർത്തകരായ വിനീത്, സൂരജ്, ജോൺ ക്ലിൻ്റ്, , രാം പാണ്ഡേ, റിൻസി, പ്രവീൺ, അനിത, ശകേഷ്, സൂർജിത്,ആന്റു,പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.


