ചൂണ്ടൽ ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ സംയുക്ത മായി സംഘടിപ്പിച്ച കർഷക ദിനം നാളിൽ മികച്ച കർഷകരെ ആദരിക്കലും കർഷക കർഷക ദിനചാരണവും പരിപാടി ചൂണ്ടൽ കൃഷി ഭവൻ ഓഫീസിൽ വെച്ച് സംഘടിപ്പിച്ചു.
വയനാട് പ്രകൃതിദുരന്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി വില്യംസ് ഉൽഘാടനം ചെയ്തു.
മുതിർന്ന കർഷകനെ ആദരിക്കൽ ( മോനു,രായ്മരക്കാർ വീട്ടിൽ,ആയമുക്ക് ), മികച്ച വനിതാ കർഷക ( അനിത അശോകൻ,കുന്നത്ത് വീട്, മണലി ), മികച്ച പച്ചക്കറി കൃഷി കർഷകൻ( പ്രകാശൻ പി കെ,പൂങ്ങോട്ടില്‍, ചിറനെല്ലൂർ), മികച്ച കർഷക തൊഴിലാളി( അയ്യപ്പൻ കെ കെ, കണ്ണഞ്ചേരി പണിയിൽ,പെലക്കാട് പയ്യൂർ ), മികച്ച പട്ടികജാതി കർഷകൻ( മണികണ്ഠൻ, പുളിക്കൽ,ചിറനെല്ലൂർ), മികച്ച നെൽ കർഷകൻ ( വിജു കെ,കൂർക്ക പറമ്പിൽ പെലക്കാട്ടുപയ്യൂർ ), മികച്ച ജൈവകർഷകൻ( സുധീഷ്,മേക്കാട്ടിൽ, തായങ്കാവ് ), മികച്ച വിദ്യാർത്ഥി കർഷകൻ( മാസ്റ്റർ, അമിൻ അസ്സലാം, അൽ അമീൻ ഹൈസ്കൂൾ കേച്ചേരി ), മികച്ച ക്ഷീരകർഷകൻ( വനജ സുധാകരൻ,പയ്യപ്പാട്ട്, ചൂണ്ടൽ ), മികച്ച സമിശ്ര കർഷകൻ (മനോജ് കെ സി,കുന്നത്തുള്ളി പെലക്കാട് പയ്യൂർ )എന്നിവരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖാ സുനിൽ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം എ വി വല്ലഭൻ മികച്ച കർഷകരെ ആദരിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിടി ജോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ സുനിത ഉണ്ണികൃഷ്ണൻ, മാഗി ജോൺസൺ, കേച്ചേരിസർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ധനേഷ് ചുള്ളി കാട്ടിൽ , സെക്രട്ടറി
ഉണ്ണി കെ ഇ , 6-ആം വാർഡ് മെമ്പർ ആന്റോപോൾ,പാടശേഖരം പ്രതിനിധി ഡേവിസ് കെ എഫ്.എന്നിവർ സംസാരിച്ചു. ചൂണ്ടൽ കൃഷിഭവൻ ഓഫീസർ റിജിത്ത് പി സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർയമുനാദേവി നന്ദിയും രേഖപ്പെടുത്തി.
.jpg)