ദേശീയ പതാക താഴ്ത്തുന്നതിനിടെ കൊടിമരം വൈദ്യുതി കമ്പിയിൽ തട്ടി വൈദികൻ ഷോക്കേറ്റ് മരിച്ചു.
കാസർഗോഡ് മുള്ളേരിയിൽ ദേശീയ പതാക താഴ്ത്തുന്നതിനിടെ കൊടിമരം വൈദ്യുത കമ്പിയിൽ തട്ടിയാണ് അപകടമുണ്ടായത്. മുള്ളേരി ഇൻഫന്റ് ജീസസ് ചർച്ചിലെ വികാരിയും, തലശ്ശേരി അതിരൂപതാംഗവുമായ ഇരിട്ടി എടൂർ കുടിലിൽ വീട്ടിൽ ഫാദർ മാത്യു കുടിലിൽ (29) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. ദേശീയ പതാക താഴ്ത്തവേ പതാക, കെട്ടിയ കയറിൽ കുരുങ്ങി. അഴിക്കാൻ സാധിക്കാതെ വന്നപ്പോൾ കൊടിമരം പൊക്കിയെടുക്കാൻ ശ്രമിക്കവേ ഇരുമ്പു കൊണ്ടുള്ള കൊടിമരം മറിയുകയും സമീപത്തുള്ള ഹൈടെൻഷൻ വൈദ്യുതി കമ്പനിയിൽ തട്ടിയായിരുന്നു വൈദ്യുതി ആഘാത മേറ്റത്. മുള്ളേരിയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
