കാണിപ്പയ്യൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ബാങ്കിൻ്റെ പരിധിയിലുള്ള കർഷകരെ ആദരിച്ചു.
കാണിപ്പയ്യൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ബാങ്കിൻ്റെ പരിധിയിലുള്ള കർഷകരെ ആദരിച്ചും ,കാർഷിക സെമിനാർ നടത്തിയും ആചരിച്ചു.
ആദരവ് - 2024 എന്ന പേരിൽ സംഘടിപ്പിച്ച യോഗത്തിൽ ബാങ്ക് പ്രസിഡണ്ട് സി.വി. ജോയ് അദ്ധ്യക്ഷനായി.കുന്നംകുളം കാർഷിക വികസന ബാങ്ക് പ്രസിഡണ്ട് ജോസഫ് ചാലിശ്ശേരി മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്യുകയും, കർഷകരെ ആദരിക്കുകയും ചെയ്തു. ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ശ്രുതി പി .ഡി മുഖ്യ അഥിതിയായി പങ്കെടുത്തു. യോഗത്തിൽ റിട്ട.പ്രൊഫസറും, കാർഷിക സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഇൻ ചാർജുമായ ഡോ.പി.സി ശശീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി, യോഗത്തിന് ബാങ്ക് വൈസ് പ്രസിഡണ്ട് ഗിരീഷ് കുമാർ,ബാങ്ക് സെക്രട്ടറി നസീർ എം.എം, ഭരണസമിതി അംഗങ്ങളായ ശശി പൂവ്വത്ത് , ഷാജു സി. എസ്, ഉണ്ണികൃഷൺ, മുത്തു പൊർക്കളെങ്ങാട്, സ്റ്റാലിൻ, ശ്രീകല ശങ്കരനാരായണൻ, ഷിബ സൈമൺ, ഫാത്തിമ കുഞ്ഞു മണി, വിലാസിനി മോഹൻ,സുമയ്യ തൗഹീദ് എന്നിവർ ആശംസ അറിയിച്ചു.
