അവണൂർ :
പുരോഗമന കലാ സാഹിത്യ സംഘം അവണൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ
കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹനായ കഥാകൃത്ത് എൻ. രാജനെ അനുമോദിച്ചു.
പുരോഗമന കലാ സാഹിത്യ സംഘം പുഴയ്ക്കൽ ഏരിയാ സെക്രട്ടറി മണികണ്ഠൻ കല്ലാറ്റ് ഉദ്ഘാടനം ചെയ്തു. ജയൻ അവണൂർ അധ്യക്ഷനായിരുന്നു.
തുടർന്ന് നടന്ന കഥാ ചർച്ചയിൽ പി.കെ.കൃഷ്ണകുമാർ,എൻ.കെ. രാധാകൃഷ്ണൻ, വി.വി. ദേവരാജൻ ,
വിപിൻ ചന്ദ്രൻ, എം.കെ. അനിൽ കുമാർ, വി.കെ. മുകുന്ദൻ, കെ.ആർ. ഹരിദാസൻ ,പി.കെ. ഉണ്ണികൃഷ്ണൻ, പി. യു. ഹരി , വി. എ. ഉണ്ണികൃഷ്ണൻ, എ.വി. സജീവൻ, എം.എം. ബാബു, വി.ആർ. സോമസുന്ദരൻ, പി. ബി. പവിത്രൻ എന്നിവർ സംസാരിച്ചു.പി. നന്ദൻ സ്വാഗതവും, വി.വി. സിജു നന്ദിയും പറഞ്ഞു.
