അനധികൃതമായി റോഡിൽ പാർക്ക് ചെയ്ത ടിപ്പർ ലോറിയിൽ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്.

 ❗വേലൂർ ❗

 വേലൂർ മണിമലർക്കാവ്  പൂരം കഴിഞ്ഞ തിരക്കുള്ള ദിവസം തന്നെ അനധികൃതമായി റോഡിൽ പാർക്ക് ചെയ്ത ടിപ്പർ ലോറിയിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വെങ്ങിലശ്ശേരി സ്വദേശി  അനീഷിനെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു. 



പഞ്ചായത്ത് പ്രസിഡണ്ട് സ്വപ്ന രാമചന്ദ്രൻ ഒമ്പതാം വാർഡ് മെമ്പർ ബദുൽ സൈമൺ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു. മഴയുള്ള സമയത്ത് കരണ്ട് പോലുമില്ലാത്ത രാത്രിയിൽ പാർക്ക് ലൈറ്റ് പോലും ഇടാതെയാണ് റോഡിൽ ടിപ്പർ നിർത്തിയിട്ടുണ്ടായിരുന്നതെന്നും അതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.