നിരാഹാരം അവസാനിപ്പിച്ചു.

  തൃശൂർ - കുന്നംകുളം റോഡിന്റെ പണി ആരംഭിക്കുന്ന പശ്ചാത്തലത്തിൽ മരണം വരെ നിരാഹാരം നടത്തിയിരുന്നത് അവസാനിപ്പിച്ചു :



കേച്ചേരി : കുന്നംകുളം തൃശ്ശൂർ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവവശ്യപ്പെട്ടുകൊണ്ട് അനിശ്ചിത കാല നിരാഹാര സമരം നടത്തി വന്നിരുന്ന Sdpi മണലൂർ മണ്ഡലം പ്രസിഡന്റ്‌ ദിലീഫ് അബ്ദുൽകാദർ പതിനെട്ടാം ദിവസമായ വ്യാഴാഴ്ച്ച നിരാഹാരം അവസാനിപ്പിച്ചു. കേച്ചേരിയിലെ സമരപ്പന്തലിൽ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു നൽകിയ നാരങ്ങവെള്ളം കുടിച്ച് കൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചത്. ഓഗസ്റ്റ് 15-ആം തിയതി ചൂണ്ടൽ മുതൽ റോഡ്‌ പണി തുടങ്ങുവാനുള്ള സർക്കാർ അറിയിപ്പ് വന്നതിനെ തുടർന്നാണ് ദിലീഫ് അബ്ദുൽകാദർ തന്റെ നിരാഹാര സമരം അവസാനിപ്പിച്ചത്. 

ഈ സമരം ജനങ്ങൾക്ക് അപകടമില്ലാതെ സഞ്ചരിക്കാൻ വഴിയൊരുക്കുന്നതായിമാറിയെന്നതിൽ ചരിതാർഥ്യമുണ്ടെന്നും, യഥാർത്ഥത്തിൽ 2023 ഓഗസ്റ്റിൽ പണി പൂർത്തിയാക്കേണ്ട റീ ബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി വരേണ്ടിയിരുന്ന റോഡ്‌ വികസനം മുടങ്ങിക്കെടുക്കുന്നതിനെതിരെയും വരും ദിവസങ്ങളിൽ ശക്തമായ സമരവുമായി രംഗത്ത് വരുമെന്നും നിരാഹാര സമരം അവസാനിപ്പിച്ചു കൊണ്ട് ദിലീഫ് അബ്ദുൽ ഖാദർ പ്രസ്ഥാവിച്ചു. 


TA തയ്യിബ്, പരീദ് വെട്ടുകാട്, സ്വാലിഹ് പട്ടിക്കര,കേരള കോൺഗ്രസ്‌ ചൂണ്ടൽ മണ്ഡലം പ്രസിഡന്റ്‌ നസീർ, കേച്ചേരി sdpi ജില്ലാ കമ്മിറ്റി അംഗം റിയാസ് മാള തുടങ്ങിയവർ സംബന്ധിച്ചു..