തയ്യൂർ - തയ്യൂർദേശ ത്തിൻ്റെ ശങ്കരനായാടിപട്ടം 60 വർഷക്കാലം അലങ്കരിച്ച തയ്യൂർ ചെങ്ങഴിക്കോട് പാപ്പുവിൻ്റെയും വള്ളിയുടെയും മകൻ ബാലൻ 79 വെളപ്പായ യിലെ വീട്ടിൽ വെച്ച് അന്തരിച്ചു. സംസാരിക്കാരം നടത്തി. മണിമലർക്കാവു് കുംഭഭരണി വേലക്കു തയ്യൂർ ദേശക്കുതിരക്കൊപ്പം കാവേറ്റത്തിൽ ഹേ തരികിട തിന്ത ത്തോ മണി മലർക്കാവിലമ്മയുടെ ശങ്കരനായാടിയെന്നുറക്കെപ്പാടി കോലിൽ താളം പിടിച് പൂര പ്രേമികളുടെ ഹരമായിരുന്നു ബാലൻ --- ഭാര്യ - സതി - മക്കൾ മധു - മണികണ്ഠൻ -മനോജ് -ലത -ധന്യ രേഖ - സൗമ്യ - മരുമക്കൾ - യമുന - ലത - പ്രജിത-ദിനേശൻ രാജൻ പരേതനായ ശിവരാമൻ - പരേതനായ -മനോജ് - പ്രശസ്…
വിത്ത് പന്തെറിഞ്ഞു . മുണ്ടൂർ പഴമുക്ക് ഗവ. എൽ പി സ്കൂളിൽ പിടിഎയുടെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണത്തിനായി വിത്ത് പന്ത് എറിഞ്ഞു. പ്രീപ്രൈമറി മുതൽ നാല് വരെയുള്ള കുട്ടികൾ നിർമ്മിച്ച ഇരുനൂറോളം വിത്തു പന്തുകളാണ് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിലങ്ങൻ കുന്നിലെ വിജനമായ പ്രദേശത്ത് എറിഞ്ഞത്. പിടിഎ പ്രസിഡന്റ് വി കെ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഇക്കോ ക്ലബ്ബ് കൺവീനർ സി സി ജോയ്സി, ലിസി പി ഫ്രാൻസീസ് എന്നിവർ സംസാരിച്ചു.. _വാര്‍ത്തകള്‍ വാടസ്ആപ്പില്‍ ലഭിക്കുന്നതിനായി താഴെകാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക 👇
കൈപ്പറമ്പ് : പുത്തൂർ ഇസ്കോൺ സൗത്ത് വൃന്ദാവൻ ക്ഷേത്രത്തിലെ രഥയാത്ര അതീവ ഗംഭീരമായി ആഘോഷിച്ചു. ഇസ്കോൺ സന്യാസി വര്യൻ ഹിസ് ഹോളിനെസ്സ് ഭക്തി ദയ്ത ആദിപുരുഷ സ്വാമി മഹാരാജ് ഭദ്ര ദീപം തെളിയിച്ചു കൊണ്ട് രഥയാത്രക്ക് തുടക്കം കുറിച്ചു. ചടങ്ങിൽ തിരുവനന്തപുരം ഇസ്കോൺ ക്ഷേത്ര പ്രസിഡണ്ട് ജഗത് സാക്ഷി പ്രഭു, വീര കൃഷ്ണ ദാസ് പ്രഭു, ശുദ്ധ നത്യായ് ദാസ് പ്രഭു, ഗുരുവായൂർ മുൻ മേൽശാന്തി ശിവകരൻ നമ്പൂതിരി, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാ ദേവി, തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രഘുനാഥൻ, വാർഡ് മെമ്പർമാരായ ദീപക് കാരാട്ട്, അജിത ഉമേഷ്, റിൻസി, പ്രമീള, പ്രജീഷ് എ…
വേദനകളില്ലാത്ത ലോകത്തേക്ക് ആരവ് യാത്രയായി. അപ്ലാസ്റ്റിക് അനീമിയ ബാധിച്ച് ചികിത്സയിലായിരുന്ന ആറ് വയസ്സുകാരൻ ആരവ് യാത്രയായി. പോർക്കുളം സ്വദേശികളായ സെൽവൻ രമ്യ ദമ്പതികളുടെ മകൻ ആറ് വയസ്സുകാരൻ ആരവ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 25 ലക്ഷത്തോളം ചിലവ് വരുന്ന രണ്ടാം ഘട്ട ചികിത്സക്കായി കുന്നംകുളം ഒത്തൊരുമിച്ച് ചികിത്സാ ധനം സമാഹരിച്ച് ചികിത്സ ആരംഭിച്ചിരുന്നു. പ്രാർത്ഥനകൾ വിഫലമാക്കി കുന്നംകുളത്തിൻ്റെ നോവായി ഇന്ന് വൈകീട്ട് 7 മണിയോടെ ആരവ് വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി.
ശക്തമായ മഴയിൽ റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. തലക്കോട്ടുകര ഞാലിക്കരയിൽ ശക്തമായ മഴയിൽ റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വഴിയിൽ ആരുമില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിനു മുകളിലേക്കും മരച്ചില്ലകൾ പതിച്ച് കേടുപാടുകൾ സംഭവിച്ചു. ഞാലിക്കര കുരിശുപള്ളിക്ക് സമീപത്താണ് സംഭവം.
തെങ്ങ് വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. അടാട്ട് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ കൊല്ലാറ ജയയുടെ ഉടമസ്ഥതയിലുള്ള വീടിന് മുകളിലേക്കാണ് സമീപത്തെ ചന്ദ്രന് എന്നയാളുടെ പറമ്പില്‍ നിന്നിരുന്ന തെങ്ങ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കടപുഴകി വീണത്. വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണാപുരം വീട്ടില്‍ അജിത്കുമാര്‍, അമ്മ മണി, മകള്‍ അതുല്യ എന്നിവര്‍ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നുവെങ്കിലും അത്ഭുതകരമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് വാര്‍ഡ് അംഗം പി.എസ്.കണ്ണന്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി റെജി കെ.ജി., സജ്ന എന്നിവര്‍…
ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു... ബാലസംഘം കൈപ്പറമ്പ് വില്ലേജ് സമ്മേളനത്തോട് അനുബന്ധിച്ച് മുണ്ടൂർ സർവീസ് സഹകരണ ബാങ്കിന്റെ ഹാളിൽ 15 വയസിൽ താഴെ ഉള്ള കുട്ടികളുടെ ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു... നഷ്ണൽ ആർബിറ്റർ ശ്രീ വേണുഗോപാൽ, മുകുന്ദൻ എന്നിവർ കളി നിയന്ത്രിച്ചു...10വയസിൽ താഴെ ഉള്ള കുട്ടികളുടെ മത്സരത്തിൽ സൂര്യ. കെ എസ് ഒന്നാം സമ്മാനം കരസ്തമാക്കി.. 10വയസിൽ മുകളിൽ ഉള്ളവരുടെ മത്സരത്തിൽ പ്രണവ് വിജയിച്ചു...സിപിഐഎം ഏരിയ കമ്മറ്റി അംഗം മിനി ബാബു, ലോക്കൽ കമ്മറ്റി മെമ്പർമാർ ആയ എംഎസ്. ശ്രീജിത്ത്, സിന്ധു നന്ദൻ,പി എസ്. നിഗേഷ്.. Dyfi മേഖല പ്രസിഡണ്ട്…
⭕FLASH NEWS⭕ ബൈക്കിൻ്റെ ചക്രത്തിൽ സാരി കുടുങ്ങിയുണ്ടായ അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു. _ദേശീയപാതയിൽ പെരിഞ്ഞനത്ത് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മതിലകം കളരിപറമ്പ് സ്വദേശി ശ്രീനാരായണപുരത്ത് വീട്ടിൽ സുനിലിൻ്റെ ഭാര്യ നളിനി (55) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പെരിഞ്ഞനം കപ്പേളക്കടുത്തായിരുന്നു അപകടം. മകനോടൊപ്പം ബൈക്കിൽ പോകവേ പിന്നിൽ ഇരുന്നിരുന്ന നളിനിയുടെ സാരി ബൈക്കിൻ്റെ ചക്രത്തിൽ ചുറ്റിപ്പിടിച്ചാണ് അപകടമുണ്ടായത്.
ഫയർ ആൻ്റ് സേഫ്റ്റി സംവിധാനമൊരുക്കിഎരുമപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ . പുതിയ നാലു നില കെട്ടിടത്തിനാണ് ആധുനിക സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയത്. സുരക്ഷാ സംവിധാനമൊരുക്കാത്തതിനാൽ പുതിയ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. അക്കാരണത്താൽ 2020 -ൽ ഉദ്ഘാടനം നിർവഹിച്ച 17 ക്ലാസ് മുറികളിൽ അധ്യായനം തുടങ്ങാൻ കഴിയാത്ത സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. 30 ശൗജനാലയങ്ങളും അധ്യാപകർക്കുള്ള മുറിയും, ആധുനിക രീതിയിൽ തയ്യാറാക്കിയിട്ടുള്ള അടുകള, , ഭക്ഷണം കഴിക്കുന്നതിനുള്ള മുറി, എന്നിവയും ഇതിൽപ്പെടുന്നു സ്കൂൾ പിടിഎ സമിതിയുടെ അപേക്ഷ പ്രകാ…
അറിയിപ്പ് —————- കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്ക് (കീമോ തെറാപ്പി, റേഡിയേഷൻ തെറാപ്പി, കിഡ്നി മാറ്റിവെക്കൽ, ലുക്കീമിയ എന്നീ അസുഖങ്ങൾക്ക്) വരുന്നവർക്കും, കൂടെ നിൽക്കുന്നവർക്കും വാടകക്ക് വീട് ഇനി അനേഷിക്കണ്ട. അവർക്ക് സൗജന്യമായി താമസവും ഭക്ഷണവും ഹോസ്പിറ്റലിനടുത്തുള്ള കെയർഹോമിൽ തയ്യാറാക്കിയിട്ടുണ്ട് എന്ന വിവരം ഏവരേയും അറിയിക്കുന്നു. കാസർകോട് മുതൽ പാലക്കാട് വരെയുള്ള രോഗികളും, തൃശ്ശൂർ ജില്ലയിൽ ഉള്ളവരും കൂടാതെ കേരളത്തിന് പുറത്തുള്ളവരുമടക്കം നിരവധി പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തുന്നത്. പാവപ്പെട്ട ചെറിയ കുട്ടികൾ മുതൽ 1…
ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി : ആയിരങ്ങൾക്ക് ആശ്വാസംമുഖ്യമന്ത്രി പിണറായി വിജയൻ " ഭൂമിയും, വീടും ജപ്തി ചെയ്ത് ജനങ്ങളെ തെരുവിൽ തള്ളുന്ന നയം സർക്കാരിനില്ല. സർക്കാർ ജനങ്ങളെ ചേർത്ത് പിടിക്കും." കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി. 1968 ലെ നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് 2024 ലെ നികുതി വസൂലാക്കൽ (ഭേദഗതി ) ബിൽ ( The Kerala Taxation Laws (Amendment) Bill - 2024 ) കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയത്. ഇനി കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കി വിടാനാവില്ല കേരളത്തിലെ ഏതൊരു ബാ…
മുന്നോട്ട് 2024 വടക്കാഞ്ചേരി മണ്ഡലത്തിലെ പത്ത്, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, കലാ കായിക അക്കാദമിക്ക് രംഗത്തെ പ്രതിഭകളെയും, 100% വിജയം കൈവരിച്ച വിദ്യാലയങ്ങളെയും ആദരിക്കുന്ന "മുന്നോട്ട് 2024" തൃശ്ശൂർ മെഡിക്കൽ കോളേജ് അലുമിനി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു . വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു . കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് ചടങ്ങിൽ മുഖ്യാതിഥിയായി. പ്ലസ് ടു …
ഫാദർ ഡേവിഡ് ചിറമ്മേൽ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ "മദർ തെരേസ സേവന അവാർഡ് " തൃശൂർ ജില്ലയിലെ ചേലക്കര പൈങ്കുളം രാജൻ ചിത്ര മകൾ ദേവികയ്ക്ക് . കുട്ടികളിൽ സേവനത്തിന്റെ പ്രസക്തിയെ ബോധ്യപ്പെടുത്തുന്നതിനും വളർന്നു വരുന്ന തലമുറയെ ജാതി-മത ചിന്തകൾക്കതീതമായി സേവന മനോഭാവമുള്ളവരാക്കി വളർത്തി കൊണ്ടുവരാൻ ഉതകുന്ന പ്രചോദന പ്രവർത്തനങ്ങളെ മുൻ നിർത്തിയാണ് മദർ തെരസ സേവന പുരസ്കാരത്തിനു ദേവിക അർഹത നേടിയതെന്ന് ട്രെസ്റ് ഭാരവാഹികൾ അറിയിച്ചു ഈ കുഞ്ഞു പ്രായത്തിൽ തന്നെ വലിയ നന്മകളിലൂടെ ലോകമറിഞ്ഞ കാരുണ്യത്തിന്റെ മാലാഖ എന്ന പേരിൽ അറിയപ്പെടുന്ന 13 കാരി ചേലക…
തൃശ്ശൂർ : ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ചാവക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് മേഖലയെ അവഗണിക്കുന്ന സർക്കാർ നിലപാടുകൾക്കെതിരായി ചാവക്കാട് ബസ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചു. സമരം സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റഹീം കുഴിപ്പുറം ഉദ്ഘാടനം ചെയ്തു കെ ടി ചന്ദ്രൻ, സാബു തൃപ്രയാർ , വേണു വിഎസ് , പിസി ഹൈദ്രോസ് , സാജ് സുരേഷ്, ജോഷി ഇമ്മട്ടി, ആഷിക്, ഫ്രാൻസിസ് ചീരൻ ,റിഷാദ്, ബാബു ബേസ്,ബൈജു സ്മാർട്ട്, തുടങ്ങിയ സംസ്ഥാന ജില്ല മേഖല ഭാരവാഹികൾ പങ്കെടുത്തു. മേഖലാ പ്രസിഡണ്ട് എം.എൽ ആൻറ്റോ അധ്യക്ഷത വഹിച്ച യോഗത്…
ചൂണ്ടൽ : ഡി പോൾ വിജയോത്സവം -2024 ചൂണ്ടൽ ഡീപോൾ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവവും സാഹിത്യസമാജത്തിന്റെ ഉദ്ഘാടനവും ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രശസ്ത കലാകാരി കവിത ബാലകൃഷ്ണൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന അനുമോദന സദസ്സിൽ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവർക്കും മറ്റ് ഉന്നത വിജയികൾക്കും അവാർഡുകൾ നൽകി ആദരിച്ചു. ❗ വാർത്ത ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ബ്രേക്കിംഗ് ന്യൂസിൽ ക്ലിക്ക് ചെയ്യുക 👇❗ പ്രിൻസിപ്പാൾ ഫാ. വിൻസന്റ് ചിറക്കൽ മണവാളൻ വി സി അനുമോദന പ്രസംഗം…
വേലൂർ പഴയ പോസ്റ്റ് ഓഫീസ് സെന്ററിൽ അടുത്തുള്ള വീടുകളിൽ കുരങ്ങുകൾ ശല്യക്കാരാകുന്നു. ചെറിയ നാശനഷ്ടങ്ങൾ അവർ ഉണ്ടാക്കുന്നുമുണ്ട്. പാരിജാൻ താത്തയുടെ വീടിൻറെ മുകളിലാണ് കാണുന്നത്.
തലക്കോട്ടുകര : തലക്കോട്ടുകര വിശുദ്ധ ഫ്രാൻസിസ് സേവ്യാറിന്റെ ദേവാലയത്തിൽ പിതൃവേദിയുടെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. പള്ളിയുടെ ഒഴിഞ്ഞു കിടന്നിരുന്ന മാർക്കറ്റ് പറമ്പ് വൃത്തിയാക്കി ആണ് കൃഷി ആരംഭിച്ചത്. ഫാദർ ഷിന്റോ പാറയിൽ ആദ്യ തൈ നട്ട് ഉദ്ഘാടനം ചെയ്തു. കൈ ക്കാരന്മാരായ ജയ്സൺ, സേവി, ആന്റോ,പിതൃവേദി പ്രസിഡന്റ് ബൈജു കെ സി , വൈസ് പ്രസിഡന്റ് ബൈജു കെ . ജെ, ട്രഷറർ നിജിൽ കെ . എ , മറ്റു മെമ്പർമാരും പങ്കെടുത്തു. ഓണത്തിന് വിളവെടുക്കാം എന്ന രീതിയിലാണ് കൃഷി ചെയ്തിരിക്കുന്നത്
പേരാമംഗലം മംഗള ഇന്‍ഡസ്ട്രിയല്‍ കോ - ഓപ്പറേറ്റീവ് സൊസെറ്റി പുതുക്കിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. പേരാമംഗലം : കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 13 ല്‍ പേരാമംഗലത്ത് കഴിഞ്ഞ 40 വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന മംഗള ഇന്‍ഡസ്ട്രിയല്‍ കോ -ഓപ്പറേറ്റീവ് സൊസെറ്റിക്ക് കീഴിലുള്ള ഫ്ളവര്‍ മില്ലും, പുതുസംരംഭമായ സ്റ്റിച്ചിങ് സെന്റര്‍, കുടുബശ്രീ ഉല്ല്പന്നങ്ങളുടെ വിപണ കേന്ദ്രം എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനം കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാദേവി ടീച്ചര്‍ നിര്‍വ്വഹിച്ചു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം.ലെനിന് ചടങ്ങില്‍ അ…
മെഡിക്കൽ ക്യാമ്പും, വാർഷികാഘോഷവും എരനെലൂർ : വേലൂർ ഫൊറോന മാതൃവേദിയുടെ നേതൃത്വത്തിൽ എരനെല്ലൂർ ലാ മരിയ കാസിൽ ഓഡിറ്റോറിയത്തിൽ വച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഫോട്ടോ 👇 കൂടുതൽ ലഭിക്കാൻ 👇ഓപ്പൺ ചെയ്യുക. https://photos.app.goo.gl/b3KNHCRu11Eba3oE6 തുടർന്ന് വേലൂർ ഫൊറോന മാതൃവേദിയുടെ വാർഷിക ആഘോഷം വിവിധ കല പരിപാടികളോടെ ആഘോഷിച്ചു. "എന്റെ മകൾക്ക് ഒരു തരി പൊന്ന് " ആയിരം കിഡ്നി രോഗികൾക്ക് ഡൈലൈസർ നൽകുന്നതിന്റെ ഉദ്ഘാടനം, വിധവകളുടെ മക്കൾക്ക് സ്കോളർഷിപ്പ്, വിവിധ മേഖലകളിൽ പ്രശസ്തരായ അമ്മമാർക്ക് സമ്മാനം വേലൂർ ഫൊറോനയിലെ എസ് എസ് എ…
കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ, നാളെ (11.07.2024,) വൈകീട്ട് 6.15 ന് കൈപ്പറമ്പ്, പുത്തൂർ ഇസ്കോൺ സൗത്ത് വൃന്ദാവൻ ക്ഷേത്രം സന്ദർശി ക്കുകയും രഥയാത്ര 2024 ന്റെ ഭാഗമായി പതിനൊന്നാം തീയതി മുതൽ പതിനാലാം തീയതി വരെ നീണ്ടുനിൽക്കുന്ന രഥോത്സവത്തിന് തിരി തെളിയിച്ചുകൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്യുമെന്ന് വൃന്ദാവൻ ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.ഗവർണറെ വരവേൽക്കാനായി ക്ഷേത്രവും പരിസരവും ഒരുങ്ങി.
വേലൂർ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന തളിർ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ പച്ചക്കറി കൃഷിയും, ചെണ്ടുമല്ലി കൃഷിയും വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ആർ.ഷോബി ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് കർമല ജോൺസൺ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോയി. സി. എഫ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷേർലി ദിലീപ് കുമാർ, വേലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസഫ് ടി. കെ., കർഷകശ്രീ അവാർഡ് നേടിയ ദിലീപ് കുമാർ, എന്നിവർ പങ്കെടുത്തു. വേലൂർ ആർ. എസ്.ആർ. വി. എച്ച്.എസ് എസ്. NSS വളണ്ടിയേഴ്സും, തൊഴിലുറപ്പ് അംഗങ്ങളും, തളിർ BRCവിദ്യാർത്ഥികളും ജീവനക്ക…
കോഴിക്കുന്നിൽ വൻ തീപിടുത്തം ഒരാൾ മരിച്ചതായി റിപ്പോർട്ട്. മുളങ്കുന്നത്തുകാവ് : മുളങ്കുന്നത്തുകാവ് കോഴിക്കുന്നിൽ ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിൽ വൻ അഗ്നിബാധ. ഇന്ന് വൈകിട്ട് ഏഴരയോടെ ആണ് സംഭവം. കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. സ്ഥാപനത്തിലെ ഒരു തൊഴിലാളി വെന്തു മരിച്ചു. വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തൽ. വൻതോതിൽ തീ ഉയർന്നതോടെ നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി. തൃശൂരിൽ നിന്നും വടക്കാഞ്ചേരിയിൽ നിന്നുമായി 6 യൂ…
മുണ്ടൂർ : മുണ്ടൂർ ലയൺസ് ക്ലബ്ബ് മലയാള മനോരമയുമായി സഹകരിച്ചു കൊണ്ട് എടക്കളത്തൂർ ശ്രീ രാമചന്ദ്ര യു പി സ്കൂളിൽ നടത്തിയ വായന കളരിയുടെ ഉദ്ഘാടനം ലയൺസ് ക്ലബ്ബ് 318D ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ ലയൺ ബിജോയ് ആലപ്പാട്ട് നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് അദ്ധ്യക്ഷയായ ചടങ്ങിൽ സോൺ ചെയർമാൻ ലയൺ ജോബി സി.ജെ, പ്രസിഡണ്ട് ലയൺ എം.എൽ. ഫ്രാൻസീസ്, സെക്രട്ടറി ലയൺ വിത്സൺ സി.ടി., ട്രഷറർ ലയൺ ജിജി ജോൺ, വൈസ് പ്രസിഡന്റ് ലയൺ ജോൺസൺ എ.ടി. എന്നിവർ പ്രസംഗിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന വായന കളരിക്കാണ് ഇന്ന് തുടക്കം കുറിച്ചത്.
മുണ്ടൂർ നിർമ്മൽ ജ്യോതിയിൽ ഇൻവെസ്റ്റിച്യർ സെറിമണി. മുണ്ടൂർ : മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ 2024-25 അധ്യായന വർഷത്തിൽ വിദ്യാർത്ഥികളിൽ നിന്ന് ക്യാബിനറ്റ് അംഗങ്ങളെ തെരഞ്ഞെടുത്ത ഇൻവെസ്റ്റിച്യർ സെറിമണി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. കേരള പോലീസ് ഇൻസ്പെക്ടർ വനിതാ സെൽ തൃശ്ശൂർ സിന്ധു പി വി മുഖ്യ അതിഥിയായിരുന്നു. സ്കൂൾ മാനേജർ സിസ്റ്റർ ആൻസി പോൾ എസ് എച് അധ്യക്ഷയായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ മേഴ്സി ജോസഫ് സത്യവാജകം ചൊല്ലിക്കൊടുത്തു. ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന ബാഡ്ജ് പോലീസ് ഇൻപെക്ടർ സിന്ധു പി വി വിദ്യാർത്ഥികൾക്ക് നൽകി. ഇന്നത്ത…
കക്കാട് കുരിശുപള്ളിയിൽ മോഷണം കുന്നംകുളം : കക്കാട് സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് സിറിയൻചാപ്പലിൽ മോഷണം നടന്നു. സി.സി ടി വി ക്യാമറ തകർത്ത്, ഭണ്ഡാരം കുത്തിതുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്. ഭണ്ഡാരത്തിലെ പണവും , സി സി ടി വി ക്യാമറയും നഷ്ടപെട്ടതായി കുരിശുപള്ളി ഭാരവാഹികൾ അറിയിച്ചു. ഏതാനും വർഷങ്ങൾക്ക് മുമ്പും ഈ കുരിശു പള്ളിയിലും, സമീപത്തെ സെൻ്റ് ആൻ്റണിസ് കപ്പേളയിലും മോഷണശ്രമം നടന്നിരുന്നു.
മുണ്ടൂർ : മുണ്ടൂർ പരിശുദ്ധ കർമ്മ മാതാവിന്റെ ദേവാലയത്തിൽ പരിശുദ്ധ കർമ്മല മാതാവിന്റെ 154-ാം തിരുനാൾ ആഘോഷങ്ങൾക്ക് കോടിയേറി. ഫാ. ജോസ് തെക്കേക്കര കൊടിയേറ്റ കർമ്മത്തിന് കാർമ്മീകൻ ആയി . വികാരി റവ.ഫാ ബാബു അപ്പാടൻ, അസി.വികാരി ഗോഡ് വിൻ കിഴക്കൂടൻ, ഫാ. ജിഫി മേയ്കാട്ടുകുളം എന്നിവർ സന്നിഹിതരായിരുന്നു. കൈക്കാരൻമാരായ C.K. പൈലി, ജേക്കബ്ബ് അറങ്ങാശ്ശേരി, ജെയിംസ് ആപ്പാട്ട്, ജെയ്സൺ ജോൺ എന്നിവർ നേതൃത്വം നൽകി. ജൂലായ് 15, 16 എന്നീ തിയതികളിലാണ് പ്രധാന തിരുനാളാഘോഷം നടക്കുന്നത്.
മുളങ്കുന്നത്തുകാവ് : രണ്ട് കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശിയെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു . വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി ബിശ്വജിത്ത് മൊണ്ടാൽ (28) നെയാണ് പിടികൂടിയത്. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സംഗീത്, പ്രിൻസിപ്പൽ എസ്.ഐ: ശരത്ത് സോമൻ, അഡീഷണൽ സബ് ഇൻസ്ക്ടർ ശാന്താറാം, സീനിയർ സി.പി.ഒ: പ്രശാന്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ജില്ലാ ലഹരി വിരുദ്ധ സ്വകാഡ് അംഗങ്ങളായ എസ്.ഐ: ഗോപാലൻ, സീനിയർ സി.പി.ഒ: അഖിൽ വിഷ്ണു, സിവിൽ പൊലീസ് ഓഫീസർമാരായ അഭീഷ് ആന്റണി, അനിൽകുമാർ, വിപിൻ ദാസ് എന്നിവരുടെ …
തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മാലിന്യ നിർമ്മാർജ്ജനത്തിന് മുൻ ഗണന നൽകി ഗ്രാമപഞ്ചായത്തുകളിലെ ഹരിത കർമ്മ സേനക്ക് ഇലക്ട്രിക് വാഹനം നൽകുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി 3.30ലക്ഷം രൂപ ചിലവിൽ തോളൂർ ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സേനക്ക് ഓട്ടോ ഇലക്ട്രിക് വാഹനം നൽകുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ ജിമ്മി ചൂണ്ടൽ പഞ്ചായത്ത് സെക്രട്ടറിക്ക് താക്കോൽ കൈമാറി നിർവ്വഹിച്ചു. തോളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ രഘുനാഥൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ലില്ലി ജോസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർ മാൻ മാരായ ഷീന വിൽസൻ,സരസമ്മ സുബ്രഹ്മണ്യൻ,പഞ്ചായത്ത് മെമ…
അഡ്വ.ജെയ്സൺ ജോസഫ് ഒഴുകയിൽ കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് കോട്ടയം : കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ടായി അഡ്വ.ജെയ്സൺ ജോസഫ് ഒഴുകയിൽ (ഏറ്റുമാനൂർ ) തിരഞ്ഞെടുക്കപ്പെട്ടു.ജില്ലാ റിട്ടേണിംഗ് ഓഫീസറായ അഡ്വ. ചെറിയാൻ ചാക്കോയുടെ അധ്യക്ഷതയിൽ കോട്ടയത്ത് ചേർന്ന യോഗത്തിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എംഎൽഎയാണ് അഡ്വ. ജയ്സൺ ജോസഫിനെ ജില്ലാ പ്രസിഡണ്ടായി തെരഞ്ഞെടുത്ത പ്രഖ്യാപനം നടത്തിയത്. 1986 ൽ കേരള വിദ്യാർത്ഥി കോൺഗ്രസ്സിൽ അംഗമായി അതിരമ്പുഴ ഹൈസ്കൂളിൽ പ്രവർത്തിച്ചു കൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്. പിന്നീട് മാന്നാനം കെ.ഇ.കോളേജിൽ യൂണി…