തെങ്ങ് വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

 തെങ്ങ് വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. 

     അടാട്ട് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ കൊല്ലാറ ജയയുടെ ഉടമസ്ഥതയിലുള്ള  വീടിന് മുകളിലേക്കാണ് സമീപത്തെ ചന്ദ്രന്‍  എന്നയാളുടെ പറമ്പില്‍ നിന്നിരുന്ന തെങ്ങ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കടപുഴകി വീണത്.


 വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണാപുരം വീട്ടില്‍ അജിത്കുമാര്‍, അമ്മ  മണി, മകള്‍ അതുല്യ എന്നിവര്‍ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നുവെങ്കിലും അത്ഭുതകരമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 



  വിവരമറിഞ്ഞ് വാര്‍ഡ് അംഗം പി.എസ്.കണ്ണന്‍, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി റെജി കെ.ജി., സജ്‌ന എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. വീട്ടിൽ വാടകയ്ക്ക് താമസിച്ചു കൊണ്ടിരുന്ന അജിത് കുമാറിനെയും കുടുംബത്തെയും മറ്റൊരു സ്ഥലത്തേക്ക് മാറ്റി താമസിപ്പിച്ചു.