കക്കാട് കുരിശുപള്ളിയിൽ മോഷണം

 കക്കാട് കുരിശുപള്ളിയിൽ മോഷണം

കുന്നംകുളം : കക്കാട് സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് സിറിയൻചാപ്പലിൽ മോഷണം നടന്നു.



സി.സി ടി വി ക്യാമറ തകർത്ത്, ഭണ്ഡാരം കുത്തിതുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്. ഭണ്ഡാരത്തിലെ പണവും , സി സി ടി വി ക്യാമറയും നഷ്ടപെട്ടതായി കുരിശുപള്ളി ഭാരവാഹികൾ അറിയിച്ചു.




ഏതാനും വർഷങ്ങൾക്ക് മുമ്പും ഈ കുരിശു പള്ളിയിലും, സമീപത്തെ സെൻ്റ് ആൻ്റണിസ് കപ്പേളയിലും മോഷണശ്രമം നടന്നിരുന്നു.