സൺഷെയ്ഡിൽ നിന്ന് വീണ് പരിക്കേറ്റ പെയിന്റിംഗ് തൊഴിലാളി ചികിത്സയിലിരിക്കെ മരണപ്പെട്ടു.


    തെക്കുംകര പനങ്ങാട്ടുകരയിൽ വീടിന്റെ സൺഷെയ്ഡിൽ നിന്ന് വീണ് പരിക്കേറ്റ പെയിന്റിംഗ് തൊഴിലാളി ചികിത്സയിലിരിക്കെ മരണപ്പെട്ടു. 

വരവൂർ വില്ലേജ് വരവൂർ ദേശം വടക്കൂട്ട് വീട്ടിൽ ശങ്കുവിന്റെ മകൻ രാമകൃഷ്ണൻ (65) ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 14-ന് രാവിലെ പതിനൊന്ന് മണിയോടെ പനങ്ങാട്ടുകരയിലുള്ള പാർവ്വതി നിവാസിൽ രഞ്ജിത്തിന്റെ വീട്ടിൽ പെയിന്റിംഗ് ജോലി ചെയ്യുന്നതിനിടെ സൺഷെയ്ഡിൽ നിന്ന് അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ ഫലിക്കാതെ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മരണപ്പെടുകയായിരുന്നു. മകൻ അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വടക്കാഞ്ചേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.