വിത്ത് പന്തെറിഞ്ഞു.
മുണ്ടൂർ പഴമുക്ക് ഗവ. എൽ പി സ്കൂളിൽ പിടിഎയുടെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണത്തിനായി വിത്ത് പന്ത് എറിഞ്ഞു.
പ്രീപ്രൈമറി മുതൽ നാല് വരെയുള്ള കുട്ടികൾ നിർമ്മിച്ച ഇരുനൂറോളം വിത്തു പന്തുകളാണ് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിലങ്ങൻ കുന്നിലെ വിജനമായ പ്രദേശത്ത് എറിഞ്ഞത്. പിടിഎ പ്രസിഡന്റ് വി കെ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഇക്കോ ക്ലബ്ബ് കൺവീനർ സി സി ജോയ്സി, ലിസി പി ഫ്രാൻസീസ് എന്നിവർ സംസാരിച്ചു..
_വാര്‍ത്തകള്‍ വാടസ്ആപ്പില്‍ ലഭിക്കുന്നതിനായി താഴെകാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക 👇

