ഫാദർ ഡേവിഡ് ചിറമ്മേൽ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ "മദർ തെരേസ സേവന അവാർഡ് "
തൃശൂർ ജില്ലയിലെ ചേലക്കര പൈങ്കുളം രാജൻ ചിത്ര മകൾ ദേവികയ്ക്ക്.
കുട്ടികളിൽ സേവനത്തിന്റെ പ്രസക്തിയെ ബോധ്യപ്പെടുത്തുന്നതിനും വളർന്നു വരുന്ന തലമുറയെ ജാതി-മത ചിന്തകൾക്കതീതമായി സേവന മനോഭാവമുള്ളവരാക്കി വളർത്തി കൊണ്ടുവരാൻ ഉതകുന്ന പ്രചോദന പ്രവർത്തനങ്ങളെ മുൻ നിർത്തിയാണ് മദർ തെരസ സേവന പുരസ്‌കാരത്തിനു ദേവിക അർഹത നേടിയതെന്ന് ട്രെസ്റ് ഭാരവാഹികൾ അറിയിച്ചു
ഈ കുഞ്ഞു പ്രായത്തിൽ തന്നെ വലിയ നന്മകളിലൂടെ ലോകമറിഞ്ഞ കാരുണ്യത്തിന്റെ മാലാഖ എന്ന പേരിൽ അറിയപ്പെടുന്ന 13 കാരി ചേലക്കര എൽ എഫ് ഗേൾസ് ഹൈസ്കൂളിലെ 8 ക്ലാസ്സ് വിദ്യാർത്ഥിനിയാണ്
നാളെ ശനിയാഴ്ച എറണാകുളം സെൻറ് തെരേസസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും