മുണ്ടൂർ നിർമ്മൽ ജ്യോതിയിൽ ഇൻവെസ്റ്റിച്യർ സെറിമണി.

 മുണ്ടൂർ നിർമ്മൽ ജ്യോതിയിൽ  ഇൻവെസ്റ്റിച്യർ സെറിമണി.

മുണ്ടൂർ :

    മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ 2024-25 അധ്യായന വർഷത്തിൽ വിദ്യാർത്ഥികളിൽ നിന്ന് ക്യാബിനറ്റ് അംഗങ്ങളെ തെരഞ്ഞെടുത്ത ഇൻവെസ്റ്റിച്യർ സെറിമണി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. കേരള പോലീസ് ഇൻസ്പെക്ടർ വനിതാ സെൽ തൃശ്ശൂർ  സിന്ധു പി വി  മുഖ്യ അതിഥിയായിരുന്നു. 


    സ്കൂൾ മാനേജർ സിസ്റ്റർ ആൻസി പോൾ എസ് എച് അധ്യക്ഷയായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ മേഴ്സി ജോസഫ്  സത്യവാജകം ചൊല്ലിക്കൊടുത്തു. ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന ബാഡ്ജ് പോലീസ് ഇൻപെക്ടർ സിന്ധു പി വി വിദ്യാർത്ഥികൾക്ക് നൽകി. ഇന്നത്തെ വിദ്യാർത്ഥികളാണ്   നാളെ  ഭരണ സാരഥ്യം വഹിക്കേണ്ടതെന്ന് മുഖ്യ അതിഥി  വിശദീകരിച്ചു. ലഹരി എന്ന വിപത്തിനെ കുറിച്ചുള്ള ദൃശ്യാവിഷ്കാരം കുട്ടികൾ നടത്തി. 2024-25 അധ്യായനവർഷത്തെ ലീഡർമാരായ റൊസാരിയോ ജോസഫ്,ആരതി വി എൻ, കൾച്ചറൽ ലീഡറായ  ആഷിക് സി ലിജോ, അന്ന റോസ് പല്ലൻ, സ്പോർട്സ് ലീഡർമാരായ  എസ് അരവിന്ദ്, അനറ്റ് ഷിജോ, ഹൗസ് ക്യാപ്റ്റൻമാരായ  വിദ്യാർത്ഥികൾക്ക്  ആശംസകൾ അർപ്പിക്കുകയും ചെയ്തു.

.