രണ്ട് കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശിയെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു

    മുളങ്കുന്നത്തുകാവ് :

    രണ്ട് കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശിയെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു

     



  വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി ബിശ്വജിത്ത് മൊണ്ടാൽ (28) നെയാണ് പിടികൂടിയത്. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സംഗീത്, പ്രിൻസിപ്പൽ എസ്.ഐ: ശരത്ത് സോമൻ, അഡീഷണൽ സബ് ഇൻസ്‌ക്ടർ ശാന്താറാം, സീനിയർ സി.പി.ഒ: പ്രശാന്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ജില്ലാ ലഹരി വിരുദ്ധ സ്വകാഡ് അംഗങ്ങളായ എസ്.ഐ: ഗോപാലൻ, സീനിയർ സി.പി.ഒ: അഖിൽ വിഷ്ണു, സിവിൽ പൊലീസ് ഓഫീസർമാരായ അഭീഷ് ആന്റണി, അനിൽകുമാർ, വിപിൻ ദാസ് എന്നിവരുടെ രഹസ്യ അന്വേഷണവും പ്രതിയെ പിടികൂടുന്നതിന് സഹായകരമായി.