നിർമാണം പൂർത്തീകരിച്ച ഫയർ ആൻഡ് സേഫ്റ്റി സംവിധാനം.

 ഫയർ ആൻ്റ് സേഫ്റ്റി സംവിധാനമൊരുക്കിഎരുമപ്പെട്ടി  ഗവ.ഹയർ സെക്കൻഡറി സ്കൂൾ .



പുതിയ നാലു നില കെട്ടിടത്തിനാണ് ആധുനിക സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയത്.


 സുരക്ഷാ സംവിധാനമൊരുക്കാത്തതിനാൽ പുതിയ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല.


അക്കാരണത്താൽ 2020 -ൽ ഉദ്ഘാടനം നിർവഹിച്ച 

17 ക്ലാസ് മുറികളിൽ അധ്യായനം തുടങ്ങാൻ കഴിയാത്ത സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്.


 30 ശൗജനാലയങ്ങളും അധ്യാപകർക്കുള്ള മുറിയും,   ആധുനിക രീതിയിൽ തയ്യാറാക്കിയിട്ടുള്ള അടുകള,


 , ഭക്ഷണം കഴിക്കുന്നതിനുള്ള മുറി, എന്നിവയും ഇതിൽപ്പെടുന്നു 


 സ്‌കൂൾ പിടിഎ സമിതിയുടെ അപേക്ഷ പ്രകാരം ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദുർ പ്രശ്നത്തിൽ ഇടപെടുകയും ജില്ലാ പഞ്ചായത്ത് രണ്ടു ഘട്ടങ്ങളിലായി 18.5 ലക്ഷം  രൂപ വകയിരുത്തി ഫയർ ആൻഡ് സേഫ്റ്റി സംവിധാനം ഏർപ്പെടുത്തുകയാ യിരുന്നു. 


സ്‌കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപ കൂടി അനുവദിച്ചതായും ജലീൽ ആദൂർ അറിയിച്ചു.


ചിത്രം :

എരുമപ്പെട്ടി ഗവ.ഹയർ സെക്കന്റഡറി സ്‌കൂളിലെ പുതിയ 4 നില കെട്ടിടത്തിൽ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി നിർമാണം പൂർത്തീകരിച്ച ഫയർ ആൻഡ് സേഫ്റ്റി സംവിധാനം.