മെഡിക്കൽ ക്യാമ്പും, വാർഷികാഘോഷവും
എരനെലൂർ :
വേലൂർ ഫൊറോന മാതൃവേദിയുടെ നേതൃത്വത്തിൽ എരനെല്ലൂർ ലാ മരിയ കാസിൽ ഓഡിറ്റോറിയത്തിൽ വച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഫോട്ടോ 👇 കൂടുതൽ ലഭിക്കാൻ 👇ഓപ്പൺ ചെയ്യുക.
https://photos.app.goo.gl/b3KNHCRu11Eba3oE6
തുടർന്ന് വേലൂർ ഫൊറോന മാതൃവേദിയുടെ വാർഷിക ആഘോഷം വിവിധ കല പരിപാടികളോടെ ആഘോഷിച്ചു. "എന്റെ മകൾക്ക് ഒരു തരി പൊന്ന് " ആയിരം കിഡ്നി രോഗികൾക്ക് ഡൈലൈസർ നൽകുന്നതിന്റെ ഉദ്ഘാടനം, വിധവകളുടെ മക്കൾക്ക് സ്കോളർഷിപ്പ്, വിവിധ മേഖലകളിൽ പ്രശസ്തരായ അമ്മമാർക്ക് സമ്മാനം വേലൂർ ഫൊറോനയിലെ എസ് എസ് എൽ സി, പ്ലസ് ടു,,ഫുൾ എ പ്ലസ് നേടിയവർക്ക് സമ്മാനം തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിച്ചു. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ഫാ. ഡേവിസ് ചിറമ്മൽ നേതൃത്വം നൽകുന്ന ചടങ്ങിൽ വേലൂർ ഫൊറോന വികാരി ഫാദർ റാഫേൽ താണിശ്ശേരി, മാതൃവേദി രൂപത ഡയറക്ടറ്റർ ഫാ.ഡെന്നി താണിക്കൽ
രൂപത മാതൃവേദി പ്രസിഡന്റ് എൽസി വിൻസന്റ് , വൈസ് പ്രസിഡന്റ് ഷൈനി ജേക്കബ്, തുടങ്ങി പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.