കോഴിക്കുന്നിൽ വൻ തീപിടുത്തം ഒരാൾ മരിച്ചു.

 കോഴിക്കുന്നിൽ  വൻ തീപിടുത്തം ഒരാൾ മരിച്ചതായി റിപ്പോർട്ട്.



 മുളങ്കുന്നത്തുകാവ് :


മുളങ്കുന്നത്തുകാവ് കോഴിക്കുന്നിൽ ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിൽ വൻ അഗ്നിബാധ. ഇന്ന് വൈകിട്ട് ഏഴരയോടെ ആണ് സംഭവം. കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള

ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തി നശിച്ചത്.  സ്ഥാപനത്തിലെ ഒരു തൊഴിലാളി വെന്തു മരിച്ചു.



വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തൽ. വൻതോതിൽ തീ ഉയർന്നതോടെ നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി. തൃശൂരിൽ നിന്നും വടക്കാഞ്ചേരിയിൽ നിന്നുമായി 6  യൂണിറ്റ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ  തീയണക്കാൻ ഉള്ള പ്രവർത്തനങ്ങൾ തുടരുന്നു.